3248 പേ​ർക്കുകൂടി കോ​വി​ഡ്: രോ​ഗ​മു​ക്തി 2258
Saturday, January 29, 2022 12:52 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്നലെ 3248 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 3085 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 59 പേ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ 100 പേ​ർ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും വ​ന്ന നാലുപേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 2258 പേ​ർക്കു രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 21109 ആ​യി.