പ​ട​ക്ക​ക്കെണി​യി​ൽ​പ്പെ​ട്ട് ര​ണ്ടു വ​ള​ർ​ത്തുനാ​യ​്ക്ക​ളു​ടെ ത​ല​യ​റ്റു
Saturday, January 29, 2022 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കാ​ൻവച്ച പ​ട​ക്ക​ക്കെ​ണി​യി​ൽ​പ്പെ​ട്ട് ര​ണ്ടു വ​ള​ർ​ത്തുനാ​യ​്ക്ക​ളു​ടെ ത​ല​യ​റ്റു. കി​ഴ​ക്ക​ഞ്ചേ​രി വ​ക്കാ​ല ചാ​ട്ട​പാ​റ​യി​ലെ റ​ബ​ർതോ​ട്ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കാ​ൻ വ​ച്ച പ​ന്നി പ്പട​ക്കം ക​ടി​ച്ച് ര​ണ്ടു വ​ള​ർ​ത്തുനാ​യ​ക​ൾ ച​ത്ത​ത്. പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​ത്തെറി​ച്ച് നാ​യ​ക​ളു​ടെ ത​ല​യ​റ്റ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​ട്ട​മു​ട​മ മം​ഗ​ലം​ഡാം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി കാ​ട്ടുപ​ന്നി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ന്നിപ്പ​ട​ക്ക​ങ്ങ​ൾ വ​ച്ചി​രു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​മാ​യ റ​ബ​ർതോ​ട്ട​ങ്ങ​ളി​ലാ​ണ് ഇ​വ വ്യാ​പ​ക​മാ​യി വ​യ്ക്കു​ന്ന​ത്. പ​ട​ക്ക​ത്തി​ൽ ച​വി​ട്ടി​യാ​ലോ നാ​യ​യോ മ​റ്റോ ക​ടി​ച്ചാ​ലോ വ​ൻ ശ​ബ്ദ​ത്തോടെ പൊ​ട്ടി​ത്തെ​റി​ക്കും. റ​ബ​ർ ടാ​പ്പിം​ഗി​നു പോ​കു​ന്ന​വ​ർ​ക്കും തോ​ട്ട​ത്തി​ൽ മ​റ്റ് ജോ​ലി​ക​ൾ​ക്കു പോ​കു​ന്ന​വ​ർ​ക്കും ഇ​തു ഭീ​ഷ​ണി​യാ​ണ്.

ചാ​ട്ട​പ്പാ​റ​യി​ലെ റ​ബ​ർതോ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യു​മാ​യാ​ണ് ര​ണ്ട് നാ​യ​ക​ൾ പ​ട​ക്കം ക​ടി​ച്ചുച​ത്ത​ത്. ഉ​ഗ്ര സ്ഫോട​ന​ത്തി​ൽ നാ​യ​ക​ളു​ടെ ത​ല ചി​തറി ത്തെറി​ച്ചു. കാ​ട്ടു​പ​ന്നി​ക​ളെ ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ച് ഇ​റ​ച്ചി​യാ​ക്കി വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് സം​ഭ​വ​ത്തി​നു പിറ​കി​ൽ. മം​ഗ​ലം​ഡാം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.