മം​ഗ​ലം​പാ​ല​ത്തു വീ​ടു​ക​ൾ​ക്കി​ട​യി​ൽ തീ ​പ​ട​ർ​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, January 29, 2022 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തു വീ​ടു​ക​ൾ​ക്കി​ട​യി​ലെ പ​റ​ന്പി​ൽ തീ ​പ​ട​ർ​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ദൈ​വ​ദാ​ൻ സെ​ന്‍റ​ർ വ​ഴി​യി​ലെ പ​റ​ന്പി​ൽ ഉ​ണ​ക്കപ്പുല്ലി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.​

വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വീ​ടു​ക​ൾ​ക്ക​ടു​ത്തേ​ക്കു തീ ​പ​ട​രുംമു​ന്പേ അ​ണ​ച്ച​തി​നാ​ൽ നാ​ശ​ന​ഷ്ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ അ​തി​ശ​ക്ത​മാ​യ കാ​റ്റാ​ണ് മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്.​തീ കൈ​കാ​ര്യം ചെ​യ്യുന്ന​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ല്കി.