ജു​മാ​ മ​സ്ജി​ദി​ന്‍റെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തുറ​ന്നു മോ​ഷ​ണം
Saturday, January 29, 2022 12:52 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി ജം​ഗ്ഷ​നി​ലെ മ​സ്ജി​ദ് ത​ഖ്വ​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പൂ​ട്ടുപൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

മ​സ്ജി​ദി​ലേ​ക്കു രാ​വി​ലെ എ​ത്തി​യ​വ​രാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി കാ​ണു​ന്ന​ത്. തു​ട​ർ​ന്നു മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​മീ​പ​ത്തു​ള്ള സി​സി​ടി​വി പ​രി​ശോ​ധി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

ഒ​ന്ന​ര മാ​സ​ത്തെ പ​ണം ന​ഷ്ട​മാ​യ​താ​യി പ​ള്ളി​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് മോ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. നാ​ണ​യ​ങ്ങ​ൾ മോ​ഷ്ടി​ച്ചി​ട്ടി​ല്ല. കോ​ട​തി​പ്പ​ടി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ താ​ഴെ​യാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.