പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു നി​ർ​ത്താ​തെ പോ​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Saturday, January 29, 2022 12:52 AM IST
ക​ല്ല​ടി​ക്കോ​ട് : പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു നി​ർ​ത്താ​തെ പോ​യ കേ​സി​ൽ മ​റ്റൊ​രു പ്ര​തികൂ​ടി പി​ടി​യി​ലാ​യി. സം​ഭ​വം ന​ട​ന്നു ര​ണ്ടു വ​ർ​ഷ​ത്തി​നുശേ​ഷ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

മ​ല​പ്പു​റം, പു​ത്തൂ​ർ, അ​ര​ക്കു​പ​റ​ന്പ് സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ (ബാ​ബു - 32) ആ​ണ് പി​ടി​യി​ലാ​യ​ത്.
ക​ല്ല​ടി​ക്കോ​ട് പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ട്ടു​ക​ൽ 55-ാം മെ​യി​ലി​ൽനി​ന്നും മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി വി.​എ. കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ കോ​ട​തി​യി​ലെ​ത്തി​ച്ചു റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ ആ​കെ ഈ ​കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. ഇ​നി ഒ​രാ​ളെ കൂ​ടി പി​ടി​ക്കാ​നു​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട് മൈ​ലാം​പാ​ടം പ​ള്ളി​കു​ന്ന് സ്വ​ദേ​ശി ല​ത്തീ​ഫ് (44), അ​ര​ക്കു​പ​റ​ന്പ് സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ (ബാ​ബു 32), ഇ​ട​ക്കു​ർ​ശി സ്വ​ദേ​ശി ര​തീ​ഷ് (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ.