സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ദ​ർ​ശ​ന വാ​ഹ​നപ​ര്യ​ട​നം ആ​രം​ഭി​ച്ചു
Saturday, January 29, 2022 12:48 AM IST
പാലക്കാട് : ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ, വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ, പോ​സ്റ്റ​റു​ക​ൾ, മൂ​വിം​ഗ് പോ​സ്റ്റ​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് "നെ​ല്ല​റ​യു​ടെ വി​ക​സ​ന കാ​ഴ്ച​ക​ൾ’ പ്ര​ദ​ർ​ശ​ന വാ​ഹ​ന പ​ര്യ​ട​ന​ത്തി​നു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തുനി​ന്നാ​രം​ഭി​ച്ച വാ​ഹ​ന പ​ര്യ​ട​നം ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​ഞ്ച് വ​ർ​ഷ​ക്കാ​ല​യ​ള​വി​ലും ശേ​ഷ​വും ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ ജ​നോ​പ​ക​ര​പ്ര​ദ​മാ​യ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യാ​റാ​ക്കി​യ 10 പോ​സ്റ്റ​റു​ക​ൾ, 80 ഓ​ളം മൂ​വിം​ഗ് പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജ​നു​വ​രി 28 മു​ത​ൽ ഫെ​ബ്രു​വ​രി ഏ​ട്ട് വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ ഒ​രു ദി​വ​സം 10 കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ 10 ദി​വ​സം 100 കേ​ന്ദ്ര​ങ്ങ​ളി​ലാ​വും പ്ര​ദ​ർ​ശ​ന വാ​ഹ​ന​മെ​ത്തു​ക. ആ​ദ്യ ദി​നം ജ​നു​വ​രി 28 ന് ​രാ​വി​ലെ 10.30 നും ​തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30 നു​മാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക.

കള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ സു​മ, കെ.​വി. ശ്രീ​കാ​ന്ത്, എ.​ മു​ര​ളീ​ധ​ര​ൻ, എം.​ ജ​യ​പ്ര​കാ​ശ്, ആ​ർ.​ ര​മ്യ, പി.​എ​സ്. സൗ​മ്യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.