കാ​ലാ​വ​ധി ക​ഴി​ഞ്ഞ പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി
Saturday, January 29, 2022 12:48 AM IST
തി​രു​പ്പൂ​ർ : തി​രു​പ്പൂ​രി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു കാ​ലാ​വ​ധി ക​ഴി​ഞ്ഞ പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഈ​ന്ത​പ്പ​ഴം, നെ​യ്യ്, പ്രോ​ട്ടീ​ൻ പൗ​ഡ​ർ, വി​റ്റ​മി​ൻ ഗു​ളി​ക​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്നു​ണ്ട്. ഇ​തു​പോ​ലെ തി​രു​പ്പൂ​ർ 15 വേ​ലം​പാ​ള​യം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം വ​ഴി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ല്കി​യ കി​റ്റു​ക​ളാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

ഈ​ന്ത​പ്പ​ഴം കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി അ​തു​പോ​ലെ ത​ന്നെ നെ​യ്യ്, പ്രോ​ട്ടീ​ൻ പൗ​ഡ​ർ എ​ന്നി​വ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ്. ഇ​ത് അ​റി​യാ​തെ ഗ​ർ​ഭി​ണി​ക​ൾ ഇ​വ ക​ഴി​ച്ചാ​ൽ പ്ര​ത്യാ​ഘാ​തം ഭീ​ക​ര​മാ​യി​രി​ക്കു​മെ​ന്നും അ​തി​നാ​ൽ ഇ​വ ന​ല്കു​ന്ന അ​ധി​കൃ​ത​ർ ഇ​വ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് കി​റ്റ് വാ​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.