നി​ഷേ​ധി​ച്ച ത​മി​ഴ്നാ​ട് ടാ​ബ്ലോ​യ്ക്കു കോയന്പത്തൂരിൽ ഗം​ഭീ​ര​ സ്വീ​ക​ര​ണം
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച ത​മി​ഴ്നാ​ടി​ന്‍റെ ര​ഥം കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി.

കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ​തി​ർ​ത്തി​യി​ൽ എ​ത്തി​യ തേ​രി​നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ ഗം​ഭീ​ര​ണ സ്വീ​ക​ര​ണം ന​ല്കി. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ത​മി​ഴ്നാ​ടി​ന്‍റെ ടാ​ബ്ലോ​യ്ക്ക് റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​രു​ന്നി​ല്ല. ഈ ​ടാ​ബ്ലോ ത​മി​ഴ്നാ​ട്ടി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തുപ്ര​കാ​രം കോ​യ​ന്പ​ത്തൂ​രി​ൽ എ​ത്തി​യ ടാ​ബ്ലോ കോ​യ​ന്പ​ത്തൂ​ർ പി​ആ​ർ​ഒ സെ​ന്തി​ൽ​കു​മാ​ർ, സൂ​ളൂ​ർ ത​ഹ​സി​ൽ​ദാ​ർ ശ​കു​ന്ത​ളാ മ​ണി, ഇ​ള​ങ്കോ, പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു വ​ര​വേ​റ്റു.
ഭാ​ര​തീ​യ​ർ, വി​ജ​യ​രാ​ഘ​വാ​ചാ​രി, സു​ബ്ര​ഹ്മ​ണ്യ ശി​വ, ചി​ദം​ബ​ര​നാ​ർ, വി​ഒ​സി ചി​ദം​ബ​രം, സ്വ​ദേ​ശി ക​പ്പ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ടാ​ബ്ലോ​യി​ലു​ള്ള​ത്. വി​ഒ​സി പാ​ർ​ക്കി​ൽ മൂ​ന്നുദി​വ​സം കാ​ണി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ടാ​ബ്ലോ തി​ങ്ക​ളാ​ഴ്ച ട്രി​ച്ചി റോ​ഡ് വ​ഴി തി​രു​പ്പൂ​രി​ലേ​ക്ക് പോ​കു​ന്ന​താ​യി​രി​ക്കും.