വ്യാ​ജസ്വ​ർ​ണം ന​ല്കി അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ മൂ​ന്നുപേ​ർ പി​ടി​യി​ൽ
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : കി​ണ​ത്തു ക​ട​വി​ൽ വ്യാ​ജസ്വ​ർ​ണം ന​ല്കി അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പൊ​ള്ളാ​ച്ചി മ​ക്കി​നാം​പ​ട്ടി ചി​ന്ന​പ്പ, ശൂ​ളേ​ശ്വ​ര​ൻ​പ്പ​ട്ടി ഹു​സൈ​ൻ അ​ലി, ആ​ന​മ​ല കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രാ​ണ് മു​ത​ലി​പ്പാ​ള​യം ഷേ​ഖ് അ​ലാ​വു​ദ്ദീ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
റി​യ​ൽ എ​സ്റേ​റ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ന്ന ഷേ​ഖ് മു​ഹ​മ്മ​ദി​നെ ജ​നു​വ​രി 20-ാം തി​യ​തി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ഒ​രു സം​ഘം ത​ങ്ങ​ളു​ടെ കൈ​യി​ൽ 15 ല​ക്ഷം രൂ​പ മ​തി​പ്പു വ​രു​ന്ന രണ്ടു കി​ലോ​യു​ടെ സ്വ​ർ​ണ​ക്ക​ട്ടി​യു​ണ്ടെ​ന്നും പ​ത്തു​ല​ക്ഷം രൂ​പ​യു​മാ​യി കി​ണ​ത്തു ക​ട​വ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് രാ​ത്രി വ​ന്നാ​ൽ സ്വ​ർ​ണം ന​ല്കാ​മെ​ന്നും പ​റ​ഞ്ഞ​തു വി​ശ്വ​സി​ച്ച ഷേ​ഖ് അ​ലാ​വു​ദ്ദീ​നും ഭാ​ര്യ​യും അ​ഞ്ചു ല​ക്ഷം രൂ​പ​യു​മാ​യി ചെ​ന്നു പ​ണം ന​ല്കി സ്വ​ർ​ണം വാ​ങ്ങി​ച്ചു.

വീ​ട്ടി​ൽ വ​ന്നുനോ​ക്കി​യ അ​തു സ്വ​ർ​ണം പൂ​ശി​യ ലോ​ഹ​മാ​ണെ​ന്നു ക​ണ്ടെ​ത്തി ത​ങ്ങ​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത​റി​ഞ്ഞ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൾ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ മൂ​വ​രും പി​ടി​യി​ലാ​യ​ത്.