ശാസ്ത്ര ഗവേഷകർക്കായി ദേ​ശീ​യത​ല ഇ​ന്‍റേണ്‍​ഷി​പ്പ് ന​ട​ത്തി
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : കാ​രു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സി​ൽ സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​ർ​ക്കാ​യി മോ​ളി ക്യു​ലാ​ർ ആ​ൻ​ഡ് അ​ന​ലി​റ്റി​ക്ക​ൽ ടെ​ക്നി​ക് ഫോ​ർ പ്ലാ​ന്‍റ് സ​യ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യത​ല ഇ​ന്‍റേ​ണ്‍​ഷി​പ്പ് ന​ട​ത്തി.

പ​ത്ത​നം​തി​ട്ട കാ​ത്തോ​ലി​ക് കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് 10 ദി​വ​സ​ത്തെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാം ന​ട​ത്തി​യ​ത്.

കോ​ട്ട​യം മ​ഹാ​ത്മ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​സാ​ബു തോ​മ​സ് ഇ​ന്‍റേ​ണ്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ സാ​ജ​ൻ കു​രി​യ​ൻ, കാ​ത്തോ​ലി​ക് കോ​ള​ജ് പ്രി​ൻ​സ​പ്പ​ൽ ഡോ.​ ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ, കാ​രു​ണ്യ യൂ​ണി​വേ​ഴ്സി​റ്റി സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ പ്രൊ​ഫ.​ഡോ. ജി​ബു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ചു.