ചരിത്രത്തിലേക്കു നീളുന്ന റെയിൽപ്പാത
Friday, January 28, 2022 12:18 AM IST
ഷൊ​ർ​ണൂ​ർ: പാ​ര​ന്പ​ര്യ​ങ്ങ​ളേ​റെ അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള ഷൊ​ർ​ണൂ​രി​ൽ 1861ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ മ​ല​ബാ​റി​ലാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ റ​യി​ൽ​വേ ഗ​താ​ഗ​തം ആ​രം​ഭി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രൂ​ർ മു​ത​ൽ ബേ​പ്പൂ​ർ വ​രെ​യു​ള്ള 30.6 കി.​മീ. ദൂ​രം റ​യി​ൽ​പാ​ത നി​ർ​മി​ച്ച​ത് മ​ദ്രാ​സ് റെ​യി​ൽ​വേ ക​ന്പ​നി​യാ​യി​രു​ന്നു 1861 മാ​ർ​ച്ച് 12 നാ​ണ് ഈ ​പാ​ത​യി​ലൂ​ടെ ആ​ദ്യ തീ​വ​ണ്ടി ഓ​ടി​യ​ത്.​

നാ​ട്ടു​രാ​ജ്യ​മാ​യ കൊ​ച്ചി​യി​ൽ റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണം 1889ൽ ​ത​ന്നെ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഷൊ​ർ​ണൂ​ർ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ നീ​ളു​ന്ന 106.6 കി.​മീ. ദൂ​ര​മു​ള്ള പാ​ത​യു​ടെ നി​ർ​മാ​ണം 1902ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ച​ര​ക്കു ഗ​താ​ഗ​ത​ത്തി​നാ​ണ് ഈ ​പാ​ത ആ​ദ്യം തു​റ​ന്നു​കൊ​ടു​ത്ത​ത്. ഇ​തേ​വ​ർ​ഷം ത​ന്നെ ജൂ​ലൈ 16ന് ​പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളും ആ​രം​ഭി​ച്ചു.

കൊ​ച്ചി തു​റ​മു​ഖ​ത്തി​ന്‍റെ വി​കാ​സ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു 193035 കാ​ല​ത്ത് പാ​ത ബ്രോ​ഡ്ഗേ​ജ് ആ​ക്കി.

ഈ ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​ക്ഷി​ണ റ​യി​ൽ​വേ​ക്ക് കീ​ഴി​ൽ പാ​ല​ക്കാ​ടു ഡി​വി​ഷ​നി​ൽ മം​ഗ​ലാ​പു​രം​ഷൊ​ർ​ണൂ​ർ പാ​ത​യെ തി​രു​വ​ന​ന്ത​പു​രം​ചെ​ന്നൈ പാ​ത​യു​മാ​യി യോ​ജി​പ്പി​ക്കു​ന്ന സ്റ്റേ​ഷ​ൻ ആ​ണ് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ.

1860ൽ ​ഈ​സ്റ്റ് ഇ​ന്ത്യാ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷൊ​ർ​ണ്ണൂ​രി​ലൂ​ടെ റെ​യി​ൽ​വെ സം​വി​ധാ​നം ആ​രം​ഭി​ച്ചു.

ലോ​ക്കോ ഷെ​ഡ് ഉ​ൾ​പ്പെ​ട്ട ഷൊ​ർ​ണ്ണൂ​ർ റെ​യി​ൽ​വേ ജം​ഗ്ഷ​ൻ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വെ ജം​ഗ്ഷ​ൻ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ടു തു​ട​ങ്ങു​ക​യും ചെ​യ്തു. നി​ല​ന്പൂ​രി​ലേ​യ്ക്ക് ഒ​രു റെ​യി​ൽ പാ​ത​യും ഇ​വി​ടെ നി​ന്നു തു​ട​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ ഹ​രി​ത ഇ​ട​നാ​ഴി​യാ​യി അ​റി​യ​പ്പെ​ടു​ന്ന പാ​ത​യാ​ണ് നി​ല​ന്പൂ​ർ​ഷൊ​ർ​ണൂ​ർ പാ​ത. എ​ന്നാ​ൽ കോ​വി​ഡ് ആ​യ​തോ​ടെ ഈ ​പാ​ത വ​ഴി​യു​ള്ള തീ​വ​ണ്ടി ഗ​താ​ഗ​തം നി​രോ​ധി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള ഈ ​തീ​വ​ണ്ടി​പ്പാ​ത ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും നീ​ളം കു​റ​ഞ്ഞ ബ്രോ​ഡ്ഗേ​ജ് പാ​ത​ക​ളി​ൽ ഒ​ന്നാ​ണ്.

ഏഴുപ്ലാ​റ്റ്ഫോ​മു​ക​ളും നാലു വ്യ​ത്യ​സ്ത പാ​ത​ക​ളു​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കൂ​ടി​യാ​ണി​ത്.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വെ ജം​ഗ്ഷ​ൻ ഷൊ​ർ​ണൂ​രാ​ണ്.

ഇ​ന്ത്യ​യി​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യേ​ക്കാ​വു​ന്ന ട്ര​യാം​ഗു​ല​ർ സ്റ്റേ​ഷ​ൻ ഇ​വി​ടെ തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ ങ്കി​ലും ഇ​തും മ​ല​ബാ​റി​നോ​ടും ഷൊ​ർ​ണൂ​രി​നോ​ടു മു​ള്ള അ​വ​ഗ​ണ​ന മൂ​ലം മു​ട​ങ്ങി​പ്പോ​യി.