അ​നാ​സ്ഥ കാ​ണി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​സേ​ര​യി​ൽ തു​ട​രി​ല്ല: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, January 22, 2022 11:46 PM IST
പാ​ല​ക്കാ​ട് : ഒ​രി​ക്ക​ലും മാ​റി​ല്ല എ​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ധി​ക​കാ​ലം ക​സേ​ര​യി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന ജി​ല്ലാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ കോ​ഓ​ർ​ഡി​നേ​ഷ​ൻ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു ത​ര​ത്തി​ലു​ള്ള അ​നാ​സ്ഥ​യും വ​ച്ചുപൊ​റു​പ്പി​ക്കി​ല്ല. ജി​ല്ല​യി​ൽ കി​ഫ്ബി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ചു​മ​ത​ല​യു​ള്ള കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ട്. അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​വും.
കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം ചേ​ർ​ന്ന് വി​ല​യി​രു​ത്തി മൂ​ന്നു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​റെ​യും ജി​ല്ലാ ക​ള​ക്ട​റേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ശ്രീ​കൃ​ഷ്ണ​പു​രം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും നി​ർ​മാ​ണ പു​രോ​ഗ​തി നേ​രി​ൽ ക​ണ്ടു വി​ല​യി​രു​ത്തും.

അ​ട്ട​പ്പാ​ടി റോ​ഡി​ന്‍റ ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
നി​ല​വി​ൽ വാ​ട്ട​ർ അഥോ​റി​റ്റി​യു​മാ​യി താ​ഴെ ത​ട്ടി​ൽ ഏ​കോ​പ​നം ഇ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ജില്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്ക​ണം.

വി​വി​ധ പ്ര​വൃ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച് എം​എ​ൽ​എ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി, എം​എ​ൽ​എ​മാ​രാ​യ എ. ​പ്ര​ഭാ​ക​ര​ൻ, കെ.​ഡി.​ പ്ര​സേ​ന​ൻ, അ​ഡ്വ.​കെ. പ്രേം​കു​മാ​ർ, അ​ഡ്വ. കെ.​ ശാ​ന്ത​കു​മാ​രി, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, പി ​മ​മ്മി​ക്കു​ട്ടി, എ​ൻ. ഷം​സു​ദ്ദീ​ൻ, ഷാ​ഫി പ​റ​ന്പി​ൽ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി ആ​ന​ന്ദ് സി​ംഗ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ സാം​ബ​ശി​വ റാ​വു, ജി​ല്ല​യി​ലെ മ​റ്റു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.