നി​രോ​ധി​ത പു​ക​യി​ല ഉത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, January 22, 2022 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ : മൈ​സൂ​രി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1000 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ൻ ഡ്രൈ​വ​ർ ഇ​ബ്രാ​ഹി​മി​നെ അ​റ​സ്റ്റു ചെ​യ്തു.

മൈ​സൂ​രി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​നി​യ മു​ത്തൂ​ർ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 1000 കി​ലോ പു​ക​യി​ല ഉ​ല്പ്പ​ന്ന​ങ്ങ​ളു​മാ​യി ഇ​ബ്രാ​ഹിം പി​ടി​യി​ലാ​യ​ത്.

പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ എ​വി​ടെ നി​ന്നും വാ​ങ്ങി, ആ​ർ​ക്കു വേ​ണ്ടി എ​ന്ന​തി​നെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.