കെഎസ്ഇ​ബി സോ​ളാ​ർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇന്ന്
Saturday, January 22, 2022 12:46 AM IST
അ​ഗ​ളി : കെഎ​സ്ഇ​ബി ലി​മി​റ്റ​ഡ് അ​ഗ​ളി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു മെ​ഗാ വാ​ൾ​ട്ട് സൗ​രോ​ർ​ജ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11 ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻകു​ട്ടി അ​ഗ​ളി ഇ​എം​എ​സ് ഹാ​ളി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വേ​ദി​യി​ൽ നി​ർ​വ​ഹി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾപ്ര​കാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന പ രിപാടിയുടെ ലൈവ് സംപ്രേഷ ണം കെഎ​സ്ഇ​ബിയു​ടെ ഫേ​സ്ബു​ക് പേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​രി​ക്കേ​റ്റ
നി​ല​യി​ൽ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട് : വാ​ള​യാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​രിക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ള​യാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ഏ​ക​ദേ​ശം അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ഞ്ചി​ക്കോ​ട് പോ​കു​ന്ന റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്താ​ണ് (അ​പ്പ​ർ ലൈ​ൻ 510/23) ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ൽ തേ​നി ചി​ന്ന​മ​ന്നൂ​ർ സ്വ​ദേ​ശി ശെ​ൽ​വ​രാ​ജി (55)​നെ ക​ണ്ടെ​ത്തി​യ​ത്.

അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. വാ​ള​യാ​ർ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷാനി​ല​യം ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​ ര​മേ​ഷ് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ വി.​പി. സ്വാ​ഗ​ത്, ഡി. ​സ​ജി​ത്ത്, ആ​ർ.​ സ​തീ​ഷ്, ഷാ​ജി, ഹോം​ഗാ​ർ​ഡ് മോ​ഹ​ന​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​ക്കേ​റ്റ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കാ​ട്ടാ​ന​യു​ടെ​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും അ​പ​ക​ടഭീ​ഷ​ണി​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വ​ള​രെ ദു​ർ​ഘ​ട​മാ​യി​രു​ന്നു.