ചെ​യ​ർ​പേ​ഴ്സ​ൻ രാ​ജി​വ​യ്ക്കു​ന്ന​തുവ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രും: കോ​ണ്‍ഗ്ര​സ്
Saturday, January 22, 2022 12:46 AM IST
ചി​റ്റൂ​ർ: ഭ​ർ​ത്താ​വി​നു കു​റ​ഞ്ഞ വാ​ട​ക​യി​ൽ ന​ഗ​ര​സ​ഭ കെ​ട്ടി​ട​മു​റി ന​ൽ​കിയ സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ - ത​ത്ത​മം​ഗ​ലം ന​ഗരസ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ രാ​ജി​വ​യ്ക്കു​ന്ന​തു വ​രെ ശ​ക്ത​മാ​യ സ​മ​രപ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​വു​മെ​ന്നു കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ­­­മു​ന്ന​റി​യി​പ്പു ന​ൽ​കി.​

സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മന​ട​പ​ടി​ക​ളും സ്വീ​ക​രിക്കും. ധൃ​ത​ഗ​തി​യി​ൽ​ മു​ൻസെ​ക്ര​ട്ട​റി​യു​മൊ​ത്ത് കെ​ട്ടി​ട​മു​റി​ ന​ൽ​കി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാലം​ഘ​ന​വും ​പ​ക്ഷ​പാ​ത​പ​ര​വു​മാ​ണ്. തീ​രു​മാ​നം പി​ൻവ​ലി​ച്ചാ​ലും അ​ഴി​മ​തി​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. കെ​ട്ടി​ട​മു​റി ന​ൽ​കു​ന്ന​തു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് പൊ​തു​അറിയി​പ്പ് ന​ൽ​ക​ണ മെന്ന വ്യ​വ​സ്ഥ​യും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ നാ​ലു പേ​രി​ൽ​ ര​ണ്ടു പേ​ർ പിന്മാ​റു​ന്ന​താ​യി ക​ത്തു ന​ൽ​കി​യി​രി​ക്കു​ന്ന​ത് സ​മ്മ​ർ​ഭ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​യാ​ണ്.

ചെ​യ​ർ​പേ​ഴ്സ​ന്‍റെ കു​ടും​ബാം​ഗ​ത്തി​നു​ മു​റി ന​ൽ​കി​യ​ത് വൈ​സ് ചെ​യ​ർ​മാ​നു​പോ​ലും അ​റി​യാതെ​യാ​ണ്. പൊ​തുജ​ന​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​മാ​വുംവി​ധം കൃ​ഷി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നും ദു​രൂ​ഹ​ത​ക​ളു​ണ്ട്. സ്വ​ജ​ന​പ​ക്ഷ​പാ​തം ന​ട​ത്തി​യ ന​ഗ​ര​സ​ഭ​ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എ​ൽ. ക​വി​ത രാ​ജി​വ​യ് ക്കു​ന്ന​തുവ​രേ​യും കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തു​മെ​ന്നു ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​സി. ​പ്രീ​ത്, മു​ൻ ചെ​യ​ർ​മാ​നും കൗ​ണ്‍​സി​ല​റു​മാ​യ കെ.​ മ​ധു, ചി​റ്റൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി