ചെ​ത്തു​തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം: വി​ഷ​ലാ​യ​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി
Saturday, January 22, 2022 12:46 AM IST
ചി​റ്റൂ​ർ : കഴിഞ്ഞ ദിവസം അ​ത്തി​മ​ണി​യി​ൽ മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ടി​നു സ​മീ​പ​ത്താ​യി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് വി​ഷ​ലാ​യ​നി കു​ടി​ച്ചി​ട്ടാ​ണെ​ന്ന് പു​തു​ന​ഗ​രം പോ​ലി​സ് വെ​ളി​പ്പെ​ടു​ത്തി.
ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യ വ​ണ്ണാ​മ​ട ധ​ർ​മ​രാ​ജ​ന്‍റെ മ​ക​ൻ പൊ​ൻ​ശ​ങ്ക​ർ (22) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെവ​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് വി​ഷാം​ശം അ​ക​ത്തു​ചെ​ന്നാ​ണ് മ​ര​ണകാ​ര​ണ​മെ​ന്നു കാണുന്നത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ബന്ധുക്കൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.

ഉ​ണ​ങ്ങി​യ പു​ല്ലി​നു
തീ​പി​ടി​ച്ചു

പാ​ല​ക്കാ​ട്: സ​ത്ര​പ്പ​ടി പാ​റ റോ​ഡി​ൽ സ​ത്ര​പ്പ​ടി പു​ഴ​പാ​ല​ത്തി​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ഉ​ണ​ങ്ങി​യ പു​ല്ലി​നു തീ​പി​ടി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തീ​പി​ടി​ച്ച​ത് നാ​ട്ടു​കാ​ർക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി.
ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യം സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​ഒ. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ പി.​ മ​നോ​ജ്, ഡി. ​സ​ജി​ത്ത്, എ​സ്.​ സ​മീ​ർ, സി.​ ക​ലാ​ധ​ര​ൻ, ഹോം​ഗാ​ർ​ഡ് സി. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.