വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്ക് ഇ​ട​തു​കനാ​ലി​ൽ ചോ​ർ​ച്ച; സ​മീ​പ​വാ​സി​ക​ൾ ഭീ​തി​യി​ൽ
Saturday, January 22, 2022 12:46 AM IST
ചി​റ്റൂ​ർ : വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്കി​ൽ വീ​ടി​ന്‍റെ മു​ന്നി​ലൂ​ടെ ക​നാ​ൽ​വെ​ള്ളം ഒ​ഴു​കു​ന്ന​തു വി​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ള്ളി​മൊ​ക്കു മു​രു​ക​ന്‍റെ വീ​ടി​നു പു​റ​കി​ൽ ആ​റ​ടി​ക്കുമേ​ൽ ഉ​യ​ര​ത്തി​ലാ​ണ് ഇ​ട​തു ക​നാ​ലു​ള്ള​ത്. ക​നാ​ലി​ൽ വെ​ള്ള​മി​റ​ക്കു​ന്പോ​ൾ ക​നാ​ലി​ന്‍റെ അ​ടി​വ​ശ​ത്തു​കൂ​ടി ഓ​ല​മേ​ഞ്ഞ വീ​ടി​ന്‍റെ മു​ന്നി​ലേ​ക്കു വെ​ള്ള​മി​റ​ങ്ങു​ക​യാ​ണ്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്ക് വീ​ട്ടി​നു പു​റ​കി​ൽ ന​ട​ക്കു​ന്ന​ത് വ​ഴു​ത​ലി​ൽ കെ​ട്ടി നി​ല്ക്കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തും ന​ന​വു​ണ്ടാ​വു​ന്നു​ണ്ട്. മു​ൻ​പ് നേ​രി​യ തോ​തി​ലാ​ണ് ക​നാ​ലി​ൽ കി​നി​വു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ കൂ​ടിവ​രു​ന്ന​തിനാൽ വീ​ടി​ന​ക​ത്തു ക​ഴി​ഞ്ഞു​കൂ​ടു​ന്ന​തുപോ​ലും ജീ​വ​ഭ​യ​ത്തി​ലാ​ണ്.

ക​നാ​ലി​ൽ വെ​ള്ളം നി​ർ​ത്തി മു​ന്നോ നാ​ലോ ദി​വ​സം ക​ഴി​ഞ്ഞാ​ലെ വ​രാ​ന്ത​യി​ലെ ന​ന​വ് മാ​റു​ക​യു​ള്ളു. വീ​ട്ടു​ട​മ ബ​ന്ധ​പ്പെ​ട്ട ജ​ല​സേ​ച​നവ​കു​പ്പ് അ​ധി​കൃ​ത​ർ ക​നാ​ലി​ൽ ജ​ലം ചോ​ർ​ന്നൊ​ഴു​കു​ന്ന​തു പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പ​രാ​തി ന​ല്കി മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രേ​യും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി അ​ഴു​ക്കു​ചാ​ലി​ന്‍റെ ബ​ണ്ടി​ടി​ച്ച് വെ​ള്ളം ഒ​ഴു​കി​പ്പോ​വാ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ടു വ​ർ​ഷം മു​ൻ​പ് പ​ന്ത​ൽ മൂ​ച്ചി​പാ​റ​മേ​ട്ടി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ക​നാ​ലി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ പ​ലത​വ​ണ ജ​ല​സേ​ച​നവ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് അ​പ​ക​ട​വാ​സ്ഥ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് പു​ല​ർ​ച്ചെ നാലിന് ഇ​ട​തുക​നാ​ലി​ൽ പ​ത്തു മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ബ​ണ്ടുപൊ​ട്ടി ജ​ലം സ്ഥ​ല​ത്തെ മ​ദ്ര​സാ, സ്കൂ​ൾ, വി​ടു​ക​ൾ​ക്കു​ള്ളി​ലും വി​ള​ഞ്ഞ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലും ഒ​ഴു​കി സ​ർ​വ​നാ​ശം ത​ന്നെ ഉ​ണ്ടാ​യി.

പു​ല​ർ​ച്ചെ സ​മ​യ​മാ​ണെ​ന്ന​തി​നാ​ൽ മ​ദ്ര​സ ക്ലാ​സ് മു​റി​യി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​വാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം വ​ഴി മാ​റാ​ൻ കാ​ര​ണ​മാ​യി. നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടഭാ​ഗ​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ന​ശി​ച്ചു. നി​ല​വി​ൽ സ​മാ​ന​മാ​യ അ​പ​ക​ട​മു​ണ്ടാ​വു​മെ​ന്ന ഭീ​തി​യി​ലാ​ണ് മു​രു​ക​ന്‍റെ കു​ടും​ബ​വും സ​മീ​പ​വാസി​ക​ളും.