തൃ​ത്താ​ല മു​ൻ എം​എ​ൽ​എ ഇ.​ ശ​ങ്ക​ര​ൻ അ​ന്ത​രി​ച്ചു
Friday, January 21, 2022 11:12 PM IST
ആ​ന​ക്ക​ര: തൃ​ത്താ​ല മു​ൻ എം​എ​ൽ​എ​യും സി​പി​എം തൃ​ത്താ​ല ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​വു​മാ​യി​രു​ന്ന തൃ​ത്താ​ല എ​ട​പ്പ​റ​ന്പി​ൽ ഇ​. ശ​ങ്ക​ര​ൻ (86) അ​ന്ത​രി​ച്ചു.

1991 മു​ത​ൽ 1996 വ​രെ തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​യി​രു​ന്നു. കെ​എ​സ്കെ​ടി​യു ജി​ല്ലാ ക​മ്മ​റ്റി​യം​ഗം, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗം, കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ​സ് യൂ​ണി​യ​ൻ തൃ​ത്താ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: കു​ഞ്ഞ​മ്മു (റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ (ജ​ല​വി​ഭ​വ വ​കു​പ്പ് അ​സി. എ​ക്സി.​എ​ൻ​ജി​നീ​യ​ർ), ശ്രീ​ക​ല, ശ​ശി​ക​ല. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ, സ്മി​ത, പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ.