നെല്ലറയുടെ വികസന കാഴ്ചകൾ: പ്ര​ദ​ർ​ശ​ന വാ​ഹ​ന പ​ര്യ​ട​നം 28 മു​ത​ൽ
Friday, January 21, 2022 12:01 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ജ​നോ​പ​ക​ാര​പ്ര​ദ​മാ​യ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ, വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ, പോ​സ്റ്റ​റു​ക​ൾ, മൂ​വിം​ഗ് പോ​സ്റ്റ​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ‘നെ​ല്ല​റ​യു​ടെ വി​ക​സ​ന കാ​ഴ്ച​ക​ൾ’ പ്ര​ദ​ർ​ശ​ന വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന് ജി​ല്ല​യി​ൽ 28നു രാ​വി​ലെ 10.30നു തു​ട​ക്ക​മാ​വും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തുനി​ന്നും ആ​രം​ഭി​ക്കു​ന്ന വാ​ഹ​ന പ്ര​ദ​ർ​ശ​ന പ​ര്യ​ട​നം ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ക​ഴി​ഞ്ഞ അ​ഞ്ചുവ​ർ​ഷ​ക്കാ​ല​യ​ള​വി​ലും ശേ​ഷ​വും ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ ജ​നോ​പ​ക​ര​പ്ര​ദ​മാ​യ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ 20 ഓ​ളം വീ​ഡി​യോ​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ൾ, 80 ഓ​ളം മൂ​വിം​ഗ് പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും. 28 മു​ത​ൽ ഫെ​ബ്രു​വ​രി ആറു വ​രെ ഒ​രു ദി​വ​സം 10 കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ 10 ദി​വ​സം 100 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന വാ​ഹ​ന​മെ​ത്തും.