ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 28,561 പേ​ർ​ക്കു കോ​വി​ഡ്
Friday, January 21, 2022 12:01 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 28,561 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 39 പേ​ർ മ​രി​ച്ചു. രോ​ഗ​മു​ക്തി നേ​ടി 19,978 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​യ​ന്പ​ത്തൂ​രി​ൽ ഇ​ന്ന​ലെ പു​തി​യ​താ​യി 3390 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂന്നുപേ​ർ മ​ര​ണ​മ​ട​ഞ്ഞു. രോ​ഗ​മു​ക്തി നേടിയ 1189 പേ​ർ ആ​ശു​പ​ത്രി വി​ട്ടു.
തി​രു​പ്പൂ​രി​ൽ ഇ​ന്ന​ലെ പു​തു​താ​യി 897 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 432 പേ​ർ രോ​ഗ​മു​ക്തി നേ​ടി. സേ​ല​ത്തി​ൽ ഇ​ന്ന​ലെ 937 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 394 പേ​ർ രോ​ഗ​മു​ക്തിനേ​ടി ആ​ശു​പ​ത്രി വി​ട്ടു.

കോ​വി​ഡ് വ്യാ​പ​ന​ം:
കോ​യ​ന്പ​ത്തൂ​ർ ര​ണ്ടാംസ്ഥാ​ന​ത്ത്

കോ​യ​ന്പ​ത്തൂ​ർ : കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ന്ന് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ചെ​ന്നൈ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം എ​ട്ടാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കോ​യ​ന്പ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രീ​ച്ചു.

ചെ​ങ്ക​ൽ​പ്പേ​ട്ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 2193 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​ർ, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​വേ​ഗം കൂ​ടികൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മു​പ്പ​ത്തി​യേ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്.