ട്രെ​യി​ൻ യാ​ത്രാ ഇ​ള​വു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണമെന്ന് എംപി
Thursday, January 20, 2022 11:58 PM IST
ആ​ല​ത്തൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്ക് മു​തി​ർ​ന്ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ന​ല്കി​യി​രു​ന്ന യാ​ത്ര ഇ​ള​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ രമ്യ ഹരിദാസ് എംപി ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദി​വ​സേ​ന ആ​ശ്ര​യി​ച്ചി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​കൊ​ണ്ട് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണം.

ഇ​തു സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ അ​ടി​യ​ന്തി​ര പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ല്കി. തി​രു​വ​ന​ന്ത​പു​രം-മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് രാ​മേ​ശ്വ​രം വ​രെ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും റെ​യി​ൽ​വേ​യു​ടെ സ​ജീ​വ​മാ​യ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

പാ​ല​ക്കാ​ട് നി​ന്നും പു​റ​പ്പെ​ടു​ന്ന തി​രു​ചെ​ന്തൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്തേ​ക്കു പു​ന​ർ ക്ര​മീ​ക​രി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വും റെ​യി​ൽ​വേ​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

റെ​യി​ൽ​വേ ബ​ജ​റ്റി​നു മു​ന്പാ​യി ഓ​ണ്‍​ലൈ​നാ​യി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​മാ​യി പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് മ​റു​പ​ടി ന​ല്കി​യ​ത്. പാ​ല​ക്കാ​ട് പൊ​ള്ളാ​ച്ചി റൂ​ട്ടി​ൽ പു​തി​യ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും രാ​മേ​ശ്വ​രം ഗു​രു​വാ​യൂ​ർ മ​ധു​ര പ​ഴ​നി എ​ന്നീ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പി​ൽ​ഗ്രിം ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ത​ല​മ​ട​യി​ലെ മാ​ന്പ​ഴ ക​ർ​ഷ​ക​രു​ടെ ഉ​ല്പ്പ​ന്ന​ങ്ങ​ൾ ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റ്റി അ​യ​ക്കു​ന്ന​തി​നാ​യി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കു മു​ത​ല​മ​ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക​യും പ്ര​ത്യേ​ക പാ​ർ​സ​ൽ വാ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും മു​ൻ യോ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ മു​ത​ല​മ​ട​യി​ലെ മാ​ന്പ​ഴ ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​ള​വെ​ടു​പ്പി​ന് ആ​നു​പാ​തി​ക​മാ​യി ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നും റെ​യി​ൽ​വേ ഡി​വി​ഷ​ൻ മാ​നേ​ജ​ർ അ​റി​യി​ച്ച​താ​യി ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.