അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ബ​ഷീ​റി​നു പു​തു​ജീ​വ​ൻ
Thursday, January 20, 2022 11:58 PM IST
നെ​ന്മാ​റ: അ​പൂ​ർ​വ അ​ന്ന​നാ​ള ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ യു​വാ​വി​ന് പു​തു​ജീ​വ​ൻ ന​ല്കി അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ. ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി സ​ർ​ജ​നാ​യ ഡോ.​എം.​എ​സ്. പീ​താം​ബ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ർ​ജ​റി​യി​ലൂ​ടെ ചി​റ്റി​ല​ഞ്ചേ​രി പാ​റ​ക്ക​ൽ​ക​ട​വി​ലെ ബ​ഷീ​റി​നു പു​തു​ജീ​വ​ൻ ന​ല്കി​യ​ത്.

കു​റേ​ക്കാ​ല​മാ​യി അ​ന്ന​നാ​ള​ത്തി​ൽ ഭ​ക്ഷ​ണം കു​ടു​ങ്ങി നി​ല്ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു ബ​ഷീ​റി​ന്. മൂ​ന്നു​മാ​സം മു​ൻ​പ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ബ​ഷീ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​ന്ന​നാ​ളം പാ​ടെ ത​ക​ർ​ന്ന​തി​നോ​ടൊ​പ്പം അ​ണു​ബാ​ധ​യു​മു​ണ്ടാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് ഇ​ദ്ദേ​ഹ​ത്തെ വി​ധേ​യ​നാ​ക്കി. ഈ ​സ​മ​യം ജെ​ജു​നോ​സ്റ്റോ​മി ട്യൂ​ബി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​നു ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി​യി​രു​ന്ന​ത്.

പൊ​ട്ടി​യ അ​ന്ന​നാ​ള​ത്തി​ലേ​യ്ക്ക് ഉ​മി​നീ​ർ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ അ​ന്ന​നാ​ളം ക​ഴു​ത്തി​ലേ​യ്ക്കു കൊ​ണ്ടു വ​ന്നു. അ​ന്ന​നാ​ളം മാ​റ്റി വ​യ്ക്കു​ക മാ​ത്ര​മാ​യി​രു​ന്നു പോം​വ​ഴി.

സ​ർ​ജ​റി​യി​ലൂ​ടെ ഹൃ​ദ​യ​ത്തി​നു മു​ന്നി​ലൂ​ടെ ആ​മാ​ശ​യം ഉ​പ​യോ​ഗി​ച്ച് ഒ​രു പു​തി​യ ട്യൂ​ബി​ട്ട് അ​ന്ന​നാ​ളം ക​ഴു​ത്തി​നോ​ടു ബ​ന്ധി​പ്പി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. പ​തി​നൊ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്ത ബ​ഷീ​റി​ന് ഇ​പ്പോ​ൾ സാ​ധാ​ര​ണ രീ​തി​യി​ൽ ത​ന്നെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. അ​ന്ന​നാ​ളം മാ​റ്റി വ​യ്ക്കേ​ണ്ടിവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​യ്യു​ന്ന അ​പൂ​ർ​വ സ​ർ​ജ​റി​യാ​ണി​ത്. പ്ര​സ്തു​ത സ​ർ​ജ​റി​യാ​ണ് ബ​ഷീ​റി​നെ ര​ക്ഷി​ച്ച​തും.

ബ​ഷീ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, അ​ന​സ്തേ​ഷ്യോ​ള​ജി, ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ, കാ​ർ​ഡി​യോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും അ​വൈ​റ്റി​സി​ലെ നൂ​ത​ന സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും കൊ​ണ്ടാ​ണെ​ന്ന് സിഇഒ കെ. ​വി​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ അ​വൈ​റ്റി​സി​ന് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.