കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ബ​ണ്ടു​ക​ൾ ത​ക​ർ​ന്ന അ​ര​ക്ക​പ്പ​ള്ളം ക​നാ​ൽ ന​വീ​ക​രി​ക്ക​ണം
Thursday, January 20, 2022 11:58 PM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന​ത് യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച് ജ​ല​ച്ചോ​ർ​ച്ച ത​ട​യ​ണ​മെ​ന്നു പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ ആ​വ​ശ്യം. കൊ​യ്ത്തി​നു ഒ​രു മാ​സം കൂ​ടി​യു​ണ്ടെ​ങ്കി​ലും ഇ​നി​യും കൃ​ഷി​ക്ക് വെ​ള്ളം ആ​വ​ശ്യ​മാ​യി​ട്ടു​ണ്ട്. മൂ​ന്ന് കിലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ബ്രാ​ഞ്ച് ക​നാ​ലി​ന്‍റെ പ​ല ഭാ​ഗ​ത്തും ബ​ണ്ട് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തി​നാ​ൽ വാ​ല​റ്റ ഭാ​ഗ​ത്ത് എ​ത്താ​തെ നെ​ൽകൃ​ഷി​ക്കു പ്ര​തി​കൂ​ല​മാ​വു​മെ​ന്ന​താ​ണു ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക.

ക​നാ​ലി​ലെ ന​ട​പ്പാ​ല​ങ്ങ​ളും ത​ക​ർ​ച്ച​യി​ലാ​ണു​ള്ള​ത്. ഏ​ക​ദേ​ശം 35 വ​ർ​ഷം മു​ൻ​പു നി​ർ​മി​ച്ച ക​നാ​ൽ ബ​ണ്ടു​ക​ളും പാ​ല​ങ്ങ​ളും കാ​ല​പ്പ​ഴ​ക്കം മൂ​ലം ദു​ർ​ബ​ല​മാ​വു​ക​യാ​ണ്. ക​നാ​ൽ ബ​ണ്ടി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്ക് ന​ട​ന്നുപോ​വു​ന്ന​തും അ​പ​ക​ടം മു​ന്നി​ൽക​ണ്ടാ​ണ്.

കൊ​ള​ന്പ്, ക​ന്പം പൊ​ടി, മൂ​ച്ചി​ക്കു​ന്ന്, മേ​പ്പ​ള്ളം, വാ​ക​പ്പാ​ടം, ക​ല​യാം​കു​ള​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ത​ക​ർ​ച്ച​യി​ലാ​യി​രി​ക്കു​ന്ന ബ്രാ​ഞ്ച് ക​നാൽവ​ഴി​യാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തിവ​രുന്ന​ത്. ബ​ണ്ട് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ വെ​ള്ളം കൂ​ടു​ത​ലാ​യി വ​യ​ലു​ക​ളി​ലി​റ​ങ്ങു​ന്ന​തും നെ​ൽ​കൃ​ഷി​ക്കു ദോ​ഷ​മാ​വു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്. മൂ​ല​ത്ത​റ വ​ല​തു​കാ​ൽ വ​ഴി ആ​വ​ശ്യ​ത്തി​നു വെ​ള്ളം എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു വ​യ​ലു​ക​ളി​ൽ പൂ​ർ​ണ​തോ​തി​ൽ എ​ത്താ​ത്ത​തും ക​ർ​ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ട്.