പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ഘ​ട​ന പു​ന​ഃപ​രി​ശോ​ധി​ക്ക​ണം: എ​കെഎസ്ടി​യു
Thursday, January 20, 2022 11:58 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​ന​പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​മി​ത​മാ​യി​മാ​ത്രം നേ​രി​ട്ട് ക്ലാ​സുക​ൾ ന​ട​ക്കു​ന്നതിനാൽ, പാ​ഠ​പു​സ്ത​ക ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും പ​രീ​ക്ഷ​യ്ക്കാ​യി നി​ശ്ച​യി​ച്ചു​കൊ​ണ്ടു​മു​ള്ള എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷാ​ബോ​ർ​ഡു​ക​ളു​ടെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്ന് എ​കെഎസ് ടി​യു സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​വ​ണ ഫോ​ക്ക​സ് ഏ​രി​യ​യും ചോ​ദ്യ​നി​ർ​മാ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ശ്ച​യി​ച്ച​ത് ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​തു​നി​മി​ത്തം പാ​ഠ​ഭാ​ഗ​ങ്ങ​ൾ വി​നി​മ​യം​ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യ​വും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്. ആ​യ​തി​നാ​ൽ മ​ഹാ​മാ​രി സാ​ഹ​ച​ര്യ​ത്തി​ൽ, ആ​ശ​ങ്ക​ക​ള​ക​റ്റി കു​ട്ടി​ക​ളെ പ​രി​ഗ​ണി​ച്ചുകൊ​ണ്ടു​ള്ള തീ​രു​മാ​നം വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​ക​ണ​മെ​ന്ന് എ​കെഎസ്ടി​യു പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.