തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ഇ​ന്നു തു​ട​ങ്ങും; ചി​ന​ക്ക​ത്തൂ​രി​ൽ കൂ​ത്തു​മാ​ട​മു​ണ​രു​ന്നു
Thursday, January 20, 2022 11:58 PM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ കൂ​ത്തു​മാ​ട​മു​ണ​രു​ക​യാ​യ്...​ നി​ഴ​ൽ നാ​ട​ക​ത്തി​ന് ആ​ചാ​ര്യ​നാ​യി സ​ദാ​ന​ന്ദ പു​ല​വ​ർ. ചി​ന​ക്ക​ത്തൂ​രി​ൽ വീ​ണ്ടു​മൊ​രു പൂ​ര​ക്കാ​ല വ​ര​വ​റി​യി​ച്ച് ക​ന്പ​രാ​മാ​യ​ണം തോ​ൽ​പ്പാവ​ക്കൂ​ത്ത് ഇ​ന്നു തു​ട​ങ്ങും. രാ​വേ​റെ ചെ​ല്ലു​ന്പോ​ഴും രാ​മ​രാ​വ​ണ ക​ഥ​ക​ളാ​ടി കൂ​ത്തു​മാ​ട​ത്തെ സ​ജീ​വ​മാ​ക്കാ​നു​ള്ള നി​യോ​ഗ​മേ​റ്റെ​ടു​ത്ത് സ​ദാ​ന​ന്ദ പു​ല​വ​രും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

പു​രാ​ണേ​തി​ഹാ​സ​ങ്ങ​ളാ​ൽ ചി​ന​ക്ക​ത്തൂ​രി​ന്‍റെ കൂ​ത്തു​മാ​ട രാ​വു​ക​ൾ ഇ​ന്നുമു​ത​ൽ ശ​ബ്ദ​മു​ഖ​രി​ത​മാ​വു​ന്പോ​ൾ തോ​ൽ​പ്പാ​വ​കൂ​ത്തി​നാ​യി ജീ​വി​തംത​ന്നെ സ​മ​ർ​പ്പി​ച്ച ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ പൈ​തൃ​ക ക​ലാ​കാ​ര​നാ​യ സ​ദാ​ന​ന്ദ പു​ല​വ​ർ​ക്കി​നി നി​ദ്രാ​വി​ഹീ​ന​ങ്ങ​ളാ​യ കും​ഭ​മാ​സ രാ​വു​ക​ളാ​ണ്.
പ​തി​ന​ഞ്ചാം വ​യ​സിൽ ചി​ന​ക്ക​ത്തൂ​രി​ന്‍റെ കൂ​ത്തുമാ​ട​ത്തി​ൽ നി​ന്നു​മാ​ണ് സ​ദാ​ന​ന്ദ​പു​ല​വ​ർ തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

തോ​ൽ​പാ​വ​ക്കൂ​ത്താ​ചാ​ര്യ​നാ​യ പി​താ​വ് അ​ണ്ണാ​മ​ല പു​ല​വ​ർ ഏ​ല്പി​ച്ചു ന​ൽ​കി​യ മ​ഹ​ത്താ​യ ക​ലാദൗ​ത്യം എ​ല്ലാ പ​രി​ശു​ദ്ധി​യോ​ടു കൂ​ടി​യും ഇ​ദ്ദേ​ഹം ഇ​ന്നും ഒ​രു നി​യോ​ഗം പോ​ലെ തു​ട​ർ​ന്നു കൊ​ണ്ടു​പോ​വു​ക​യാ​ണ്. ഏ​ഴു​ത​ല​മു​റ​യാ​യി കാ​ത്തുസൂ​ക്ഷി​ക്കു​ന്ന ഓ​ലഗ്ര​ന്ഥ​ങ്ങ​ളും പാ​വ​ക​ളും ഇ​ദ്ദേ​ഹം ഇ​ന്നും ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്. തോ​ൽ​പ്പാ​വ​കൂ​ത്തി​ന്‍റെ എ​ല്ലാ പ്ര​മാ​ണ​ങ്ങ​ളും അ​ട​ങ്ങി​യ ത​മി​ഴ് ഗ്ര​ന്ഥ​ങ്ങ​ളാ​ണി​ത്. തോ​ൽ​പ്പാ​വ​കൂ​ത്തി​ൽ പ​റ​യു​ന്ന കാ​മശാ​സ്ത്ര​ത്തി​ന്‍റെ വ്യാ​ഖ്യാ​നം അ​ട​ക്ക​മു​ള്ള പ്ര​മാ​ണ​ങ്ങ​ൾ ലോ​ക​ത്തു മ​റ്റൊ​രി​ട​ത്തും ഇ​ല്ല​ന്ന​താ​ണ് സ​ത്യം.

‘പേ​രാ​ത നാ​ട്ട​മൊ​ന്‍റ് പെ​രു മൂ​ച്ചു ര​ണ്ടു’ എ​ന്നു തു​ട​ങ്ങു​ന്ന കാ​മ​ശാ​സ്ത്ര​ത്തി​ന്‍റെ അ​ർ​ത്ഥ​വ്യാ​ഖ്യാ​നം ന​ൽ​കാ​ൻ ക​ഴി​വു​ള്ള​വ​ർ മൂ​ന്നു​പേ​രേ ഇ​ന്നു ജീ​വി​ച്ചി​രി​പ്പു​ള്ളൂ. സ​ദാ​ന​ന്ദ​പു​ല​വ​രും പാ​ല​പ്പു​റം കൃ​ഷ്ണ​മൂ​ർ​ത്തി പു​ല​വ​രും സു​ബ്ര​ഹ്മ​ണ്യ പു​ല​വ​രു​മാ​ണി​വ​ർ. ഇ​തു​പോ​ലെത​ന്നെ ‘അം​ഗ​ദ​ൻ ദൂ​തി​നെ പൂ​ത​നാ​യ​ക​ൻ​’ എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടി​നു ശ​രി​യാ​യി അ​ർ​ത്ഥം പ​റ​യാ​ൻ ക​ഴി​വു​ള്ള​വ​ർ ഈ ​രം​ഗ​ത്തുകു​റ​വാ​ണ്. പാ​വ​ക്കൂ​ത്ത് എ​ന്ന ക​ല അ​ന്യം നി​ന്നു​പോ​കാ​തി​രി​ക്കാ​ൻ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കൂ​ത്ത് പ​ഠി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രി​ലേ​ക്കു പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് സ​ദാ​ന​ന്ദ​പു​ല​വ​ർ.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​ന​ക​ള​രി​യി​ൽ 12 പേ​രാ​ണ് നി​ല​വി​ൽ ഈ ​ക​ല അ​ഭ്യ​സി​ക്കു​ന്ന​ത്. അ​തി​ൽ ഏ​ഴു​പേ​ർ ഇ​പ്രാ​വ​ശ്യം ചി​ന​ക്ക​ത്തൂ​രി​ൽ ഉ​ണ്ടാ​കും. പു​തു ത​ല​മു​റ​യ്ക്ക് പ​ഴ​യ ത​ല​മു​റ​യു​ടെ നന്മക​ൾ പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​ലും ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​ത്യ​സ​ന്ധ​മാ​യ ച​രി​ത്രം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നും കൂ​ടി ഇ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഭാ​ര്യ പു​ഷ്പാ​വ​തി​യും മ​ക​ൻ ഗോ​കു​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഉ​ണ്ട്. അ​ർ​ഹ​ത​പ്പെ​ട്ട അം​ഗീ​കാ​ര​ങ്ങ​ൾ വ​ഴി മാ​റി​പ്പോ​കു​ന്പോ​ഴും നി​സ്വാ​ർ​ഥ​നാ​യി കൂ​ത്തു​മാ​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി മു​ഴു​കു​ക​യാ​ണ് സ​ദാ​ന​ന്ദ​പു​ല​വ​ർ.