ഡോ.​ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഏഷ്യ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ്
Wednesday, January 19, 2022 11:40 PM IST
കോ​യ​ന്പ​ത്തൂ​ർ : വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ അം​ഗം ഡോ.​ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ എ​ഷ്യ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ജ​നു​വ​രി 16ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ദ്വൈ​വാ​ർ​ഷി​ക ജ​ന​റ​ൽ കൗ​ണ്‍​സി​ൽ മീ​റ്റിം​ഗി​ലാ​ണ് ഡോ.​ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എം.​ വി​ജ​യ​ല​ക്ഷ്മി​യെ ജോ.​സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​മാ​നി​ൽ നി​ന്നു​ള്ള ഡോ.​ ര​ത്ന​കു​മാ​റി​നെ ഡ​ബ്ല്യു​എം​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ ന​വം​ബ​റി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ കോ​യ​ന്പ​ത്തൂ​ർ അം​ഗം കെ.​ മു​ര​ളീ​ധ​ര​നെ ഇ​ന്ത്യ നാ​ഷ്ണ​ൽ മീ​ഡീ​യ കോ​ർ​ഡി​നേ​റ്റ​ർ ആ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രു​ന്നു.
130 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 300 അം​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.