ചെ​ന്പൈ സം​ഗീ​ത കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ‘ഞ​ങ്ങ​ളി​ടം’ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു
Wednesday, January 19, 2022 11:40 PM IST
പാ​ല​ക്കാ​ട്: കാ​ല​ത്തി​നു പു​റ​കോ​ട്ട് സ​ഞ്ച​രി​ക്കാ​നാ​വു​മാ​യി​രു​ന്നെ​ങ്കി​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ക​ലാ​ല​യ​ജീ​വി​തം തി​രി​ച്ചെ​ടു​ക്കു​മാ​യി​രു​ന്നു.

അ​ത്ര​മേ​ൽ ഹൃ​ദ്യ​മാ​ണ് പാ​ല​ക്കാ​ട് ചെ​ന്പൈ സ്മാ​ര​ക സ​ർ​ക്കാ​ർ സം​ഗീ​ത കോ​ള​ജി​ലെ 2008-2011 ബാ​ച്ചി​ലെ സം​ഗീ​ത വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ഞ​ങ്ങ​ളി​ടം എ​ന്ന വീ​ഡി​യോ സം​ഗീ​ത ആ​ൽ​ബം. പ​ഠി​ച്ചി​രു​ന്ന ക​ലാ​ല​യ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ആ​ൽ​ബം ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. 11 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ന​ട​ന്ന പു​ന​സ​മാ​ഗ​മം അ​വി​സ്മ​ര​ണീ​യ ഓ​ർ​മ​യാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് ഈ ​മ​നോ​ഹ​ര ഗാ​ന​ത്തി​ന്‍റെ പി​റ​വി​ക്കു പി​ന്നി​ൽ.

ക​ലാ​ല​യ​ങ്ങ​ളി​ലെ സ​ർ​ഗ​വാ​സ​ന​യ്ക്ക് ഏ​റ്റ​വും വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കു​ന്ന സം​ഗീ​ത കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച ആ​ൽ​ബ​ത്തി​ലൂ​ടെ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി ജീ​വി​ത​കാ​ല​ത്തി​ന്‍റെ ആ​ത്മ​ബ​ന്ധ​ങ്ങ​ൾ​ക്കു വി​ല​ക​ൽ​പ്പി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും അ​ത് ഒ​രു ഈ​റ​ൻ കാ​റ്റു​പോ​ലെ സു​ന്ദ​ര​മാ​യി. സു​മീ​ഷ് ഗം​ഗ സു​ന്ദ​റി​ന്‍റെ വ​രി​ക​ൾ​ക്ക് അ​ജി​ത്ത് ഭ​വാ​നി സം​ഗീ​ത​വും സി​ധേ​ഷ് കൃ​ഷ്ണ​ൻ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യ ഗാ​നം അ​നു​പ​മ പ്ര​ണ​യ​ത്തി​ന്‍റെ നി​ഴ​ൽവീ​ണ വീ​ഥി​ക​ളി​ലൂ​ടെ വീ​ണ്ടും ക​ലാ​ല​യ മു​റ്റ​ത്തേ​ക്ക് ഓ​ർ​മ​ക​ൾ കൊ​ണ്ടു പോ​കു​ന്നു.

സി​ധേ​ഷ് കൃ​ഷ്ണ​ൻ, സി​മ്യ​മൊ​യ്തു, മി​ത്യ മി​ഥു​ൻ എ​ന്നി​വ​രാ​ണ് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത സം​ഗീ​ത കോ​ള​ജി​ന്‍റെ ചു​വ​രു​ക​ളി​ൽ പു​തു​ഈ​ണ​ങ്ങ​ളാ​യി, ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.