യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ വാ​യ് മൂ​ടി​ക്കെട്ടി പ്ര​തി​ഷേ​ധി​ച്ചു
Wednesday, January 19, 2022 11:40 PM IST
ചി​റ്റൂ​ർ : ഭ​ർ​ത്താ​വി​നു വ​ഴി​വി​ട്ട് കു​റ​ഞ്ഞ വാ​ടക​യ്ക്ക് ന​ഗ​ര​സ​ഭാ കെ​ട്ടി​ടം വാ​ട​കയ്ക്കു ന​ല്കി​യ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ വാ​യ് മൂ​ടി​കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.

ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11ന് ​കൗ​ണ്‍​സി​ല​ർ കെ.​സി. പ്രീ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​തീ​കാ​ത്മ​സ​മ​രം ന​ട​ത്തി​യ​ത്.

ഈ ​സ​മ​യ​ത്ത് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ഓ​ണ്‍​ലൈ​നി​ൽ വി​ളി​ച്ചു ചേ​ർ​ത്തകൗ​ണ്‍​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. അ​ന്പ​തു പേ​രെ ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ അ​നു​വാ​ദം ഉ​ണ്ടാ​യി​ട്ടും 29 കൗ​ണ്‍​സി​ല​ർ​മാ​രെ ഓ​ണ്‍​ലൈ​നി​ൽ വി​ളി​ച്ച​തും ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ത്തി​നി​ട​വ​രു​ത്തി.

ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ 5000 മു​ൻപ​ണ​വും 1000 വാ​ട​ക​യും നി​ശ്ച​യി​ച്ചു ന​ഗ​ര​സ​ഭ കെ​ട്ടി​ടം വാ​ട​കയ്ക്ക് നി​ശ്ച​യി​ച്ച തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ശ​ക്ത​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ചു. ഒ​ടു​വി​ൽ കൗ​ണ്‍​സി​ൽ യോ​ഗം ബ​ഹ​ള​ത്തി​ൽ പി​രി​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ല​ത്തെ ഓ​ണ്‍ലൈ​ൻ കൗ​ണ്‍​സി​ൽ യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ച​ത്.