ഡോ​ക്ട​റെ​യും സ​ഹാ​യി​ക​ളേ​യും അ​നു​മോ​ദി​ച്ചു
Wednesday, January 19, 2022 11:40 PM IST
ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വശു​ശ്രൂ​ഷ​ക്കാ​യി എ​ത്തി​യ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ആ​ശ​ങ്ക​യി​ലാ​യ​തി​നെതു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​യി അ​ടി​യ​ന്ത​രചി​കി​ത്സ ന​ൽ​കി​യ ഡോ​ക്ട​റേ​യും സ​ഹാ​യി​ക​ളേ​യും ചി​റ്റൂ​ർ പ്ര​തി​ക​ര​ണ​വേ​ദി അ​നു​മോ​ദി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ ഇ​ല്ലാ​ത്തതി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തിച്ച് ​പ്ര​സ​വംവ​രേ​യും അ​ടു​ത്തുത​ന്നെ ക​രുത​ലോ​ടെ ആ​രോ​ഗ്യവ​കു​പ്പ് ജീ​വ​ന​ക്കാ​ർ ചി​കി​ത്സ​യ്ക്ക് സ​ഹാ​യി​ച്ച ക​ല്യാ​ണ​പ്പേ​ട്ട സ്വ​ദേ​ശി​നി സ​ന്ധ്യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ൽ​കി. ഇ​രു​വ​രു​ടേ​യും ആ​രോ​ഗ്യനി​ല സു​ര​ക്ഷി​ത​മാ​ണ്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ചി​കി​ത്സ​യ്ക്കെ​ത്തി​യ സ​ന്ധ്യ​യ്ക്ക് ബിപി കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശമാ​വു​ന്ന​തു മ​ന​‌​സി​ലാ​ക്കി ആ​ശു​പ​ത്രി ആം​ബു​ല​ൻ​സി​ൽ സ​ന്ധ്യ​യ്ക്കൊ​പ്പം യാ​ത്ര​ക്കി​ടെ ഉ​ണ്ടാ​വാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​ൻ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ശ്രീ​ജ, ന​ഴ്സു​മാ​രാ​യ ര​ജ് ഞ്ജു​ഷ, അ​നീ​ഷ, അ​ന​സ്തേ​ഷ്യ ഡോ​ക്ട​റും ഉ​ണ്ടാ​യിരു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ മാ​തൃ​കാസേ​വ​ന​ത്തി​നു ചി​റ്റൂ​ർ പ്ര​തി​ക​ര​ണ വേ​ദി പ്ര​സി​ഡ​ന്‍റ് എ. ​ശെ​ൽ​വന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ ആ​ദ​രി​ച്ചു.

നാ​ട്ടി​ലു​ട​നീ​ളം ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്പോ​ൾ അ​പ​ക​ടനി​ല​യി​ലു​ള്ള അ​മ്മ​യേ​യും കുഞ്ഞി​നേ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കാ​ണി​ച്ച ആ​ർ​ജ്ജ​വം നാ​ട്ടു​കാ​രു​ടെ പ്ര​ശം​സ​യ്ക്ക് കാ​ര​ണ​മാ​യി.