നി​ർ​ധ​ന യു​വ​തി​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
Wednesday, January 19, 2022 11:39 PM IST
പാ​ല​ക്കാ​ട് : ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട നി​ർ​ധ​ന യു​വ​തി​ക്കും കു​ഞ്ഞി​നും സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​ല​ക്കാ​ട് ലീ​ജി​യ​ൻ സാ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ചെ​റി​യ കു​ട്ടി​യു​മാ​യി പു​റ​ത്ത് ജോ​ലി​ക്കു പോ​കു​വാ​ൻ പ​റ്റാ​ത്ത​ത​തു കാ​ര​ണം ക​ഷ്ട​പ്പാ​ട് അ​നു​ഭ​വി​ക്കു​ന്ന യു​വ​തി​ക്ക് സ്വ​യം തൊ​ഴി​ൽ ചെ​യ്ത് ജീ​വി​തമാ​ർ​ഗം ക​ണ്ടെ​ത്തു​വാ​ൻ സീ​നി​യ​ർ ചേം​ബ​ർ ഇ​ല​ക്ട്രി​ക് ത​യ്യ​ൽ മെ​ഷീ​ൻ സം​ഭാ​വ​ന ചെ​യ്തു.

കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ ചി​ല​വു​ക​ൾ വ​ഹി​ക്കു​ന്ന വി​ശ്വാ​സ് ആ​ണ് ഈ ​കാ​ര്യം സീ​നി​യ​ർ ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്.

വി​ശ്വാ​സ് ഓ​ഫീ​സി​ൽ സീ​നി​യ​ർ ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് സി.​ടി. ലി​ൻ​സ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സീ​നി​യ​ർ ചേം​ബ​ർ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി.​ ജ​യ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി.
സീ​നി​യ​ർ ചേം​ബ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ ന​ന്ദ​കു​മാ​ർ, വി​ശ്വാ​സ് സെ​ക്ര​ട്ട​റി പി.​ പ്രേം​നാ​ഥ്, എം.​ ദേ​വ​ദാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സീ​നി​യ​ർ ചേം​ബ​ർ സെ​ക്ര​ട്ട​റി കെ. ​ദേ​വ​ദാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​ സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.