കോ​വി​ഡി​ന്‍റെ ദ്രു​ത​താളം, ജീവിതതാളം പിഴച്ച് ചെ​ണ്ടനി​ർ​മാ​ണ​ തൊഴിലാളികൾ
Wednesday, January 19, 2022 11:39 PM IST
മംഗലം ശങ്കരൻകുട്ടി

ഒ​റ്റ​പ്പാ​ലം: ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്കുമേ​ൽ കോ​വി​ഡി​ന്‍റെ ദ്രു​ത​താളം, ചെ​ണ്ട​ക്കാ​ര​നൊ​പ്പം ചെ​ണ്ട നി​ർ​മാ​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​വും താ​ളപ്പി​ഴ​യി​ലേ​ക്ക്. മു​ൻവ​ർ​ഷ​ങ്ങ​ളി​ൽ ഉ​ത്സ​വ​ങ്ങ​ളും പൂ​ര​ങ്ങ​ളും മു​ട​ങ്ങി​യ​തി​ന്‍റെ സ​ങ്കീ​ർ​ണ​ത ചെ​ണ്ട​ക്കാ​ര​നെ​ക്കാ​ളും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തു ചെ​ണ്ട നി​ർ​മാ​താക്കളെയാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​വ​സ്ഥ​യ്ക്കു മാ​റ്റ​മി​ല്ലെന്ന തി​രി​ച്ച​റി​വ് ഇ​വ​ർ​ക്കു കി​ട്ടി​ക്ക​ഴി​ഞ്ഞു. ന​ല്ല തോ​ൽ കി​ട്ടാ​നി​ല്ലാ​ത്ത​തും ചെ​ണ്ട​വാ​ങ്ങാ​ൻ ആ​ളി​ല്ലാ​താ​യ​തും ചെ​ണ്ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ താ​ള​പ്പി​ഴ​ക​ളു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഗു​ണ​നി​ല​വാ​ര​മു​ള്ള തോ​ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് ചെ​ണ്ട, ത​കി​ൽ, തി​മി​ല എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ങ്ങ​ളേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ന്നു​കാ​ലി​ക​ളു​ടെ വ​ര​വു​ണ്ട​ങ്കി​ലും ചെ​ണ്ട​യ​ട​ക്ക​മു​ള്ള​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​താ​ണ് ഇ​തി​നു​ കാ​ര​ണം. ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ണ്ട ഉ​ണ്ടാ​ക്കു​ന്ന ല​ക്കി​ടി മം​ഗ​ലം മൂ​ന്നു​ണ്ണിപ്പറ​ന്പി​ൽ വേ​ലാ​യു​ധ​ന്‍റെ ആ​ല​യി​ൽ നി​ർ​മാ​ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

മു​ന്പ് മി​ക​ച്ച തോ​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ന​ല്ല​തു കി​ട്ടാ​നി​ല്ല. ന​ല്ല തോ​ൽ കി​ട്ടി​യാ​ൽത​ന്നെ ചെ​ണ്ട​യ്ക്ക് ആ​വ​ശ്യ​ക്കാ​രു​മി​ല്ല. നേ​ര​ത്തെ കോ​വി​ഡ് ഭീ​ഷ​ണി​യി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ വ​ര​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ മി​ക​ച്ച തോ​ൽ കി​ട്ടാ​താ​യ​തോ​ടെ ഏ​റ്റെ​ടു​ത്ത ഓ​ർ​ഡ​റു​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കി ന​ല്കാ​ൻ ചെ​ണ്ട നി​ർ​ മാ​ണ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​ർ​ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പ​ശു, കാ​ള എ​ന്നി​വ​യു​ടെ തോ​ലാ​ണ് ചെ​ണ്ട​യ്ക്ക് ഏ​റ്റ​വു​മ​നു​യോ​ജ്യം. പ​ശു​ത്തോ​ൽ ഇ​പ്പോ​ൾ തീ​രെ കി​ട്ടാ​റി​ല്ലെന്നു മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

നാ​ട്ടി​ലെ പ​ശു​ക്ക​ളു​ടെ​യും കാ​ള​ക​ളു​ടെ​യും തോ​ലി​ൽ കൊ​ഴു​പ്പു കൂ​ടു​ത​ലാ​ണ്. ഇ​തു​കാ​ര​ണം ഇ​വ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കൊ​ണ്ടു​വ​രു​ന്ന ‘എ​ല്ലും തോ​ലും’ ആ​യ കാ​ലി​ക​ളു​ടെ തോ​ലി​ലാ​ണ് മി​ക​ച്ച ചെ​ണ്ട​ക​ൾ പി​റ​ക്കു​ന്ന​ത്. 900 മു​ത​ൽ 1800 വ​രെ രൂ​പ​യാ​ണ് തോ​ലി​ന്‍റെ വി​ല.

പ്ര​തി​സ​ന്ധി​ക്കു​മു​ന്പ് ഒ​രു മാ​സം 20 തോ​ൽ വ​രെ എ​ടു​ത്തി​രു​ന്ന ചെ​ണ്ട നി​ർ​മാ​ണ​ക്കാ​രു​ണ്ട്.
ഒ​രു തോ​ലി​ൽ ആ​റുവ​ട്ടം (മൂ​ന്നു ചെ​ണ്ട) നി​ർ​മി​ക്കാ​മെ​ന്നാ​ണ് ക​ണ​ക്ക്. ഉ​ത്സ​വ​കാ​ലം പി​റ​ക്കു​ന്പോ​ൾ മു​ന്പ് മാ​സം 60 ചെ​ണ്ട​വ​രെ നി​ർ​മി​ച്ചി​രു​ന്ന​വ​രു​ണ്ട്. ഇ​പ്പോ​ൾ പ​ര​മാ​വ​ധി എ​ട്ടു ചെ​ണ്ട​ മാ​ത്ര​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നും ആ​വ​ശ്യ​ക്കാ​രി​ല്ല. പോ​ത്തു​ക​ളു​ടെ തോ​ലാ​ണ് ത​കി​ലി​ന്‍റെ ഇ​ന്പം​കൂ​ട്ടു​ന്ന​ത്. ഇ​തു കോ​യ​ന്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി, ത​ഞ്ചാ​വൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നാ​ണ് ചെ​ണ്ട നി​ർ​മാതാക്കൾ വാ​ങ്ങു​ന്ന​ത്. പ​ണ്ടു ചെ​ണ്ട കെ​ട്ടി​യി​രു​ന്ന​ത് വ​ക്ക​മ​ര​ത്തി​ന്‍റെ തൊ​ലി കൊ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തി​ന്‍റെ സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചെ​ണ്ട​യ്ക്കു പൂ​ർ​ണ​ത വേ​ണ​മെ​ങ്കി​ൽ മൃ​ഗ​ത്തോ​ൽ ത​ന്നെ വേ​ണ​മെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം.

ഇ​ട​ക്കാ​ല​ത്ത് ചെ​ണ്ട നി​ർ​മാ​ണം ത​കൃ​തി​യാ​യി ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ തോ​ൽ​ക്ഷാ​മം മൂ​ലം നി​ർ​മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി.

കോ​വി​ഡ് നി​ര​ക്ക് വ​ർ​ധി​ക്കു​ക​യും ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ ച​ട​ങ്ങു​ക​ളാ​യി മാ​റു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ലനി​ൽ​ക്കു​ന്ന​ത്. വ​ള​രെ മു​ന്പുത​ന്നെ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ട​തി​നാ​ൽ പു​തി​യ ചെ​ണ്ട​ക​ൾ​ക്കു ഭൂ​രി​ഭാ​ഗം വാ​ദ്യ​ക്കാ​രും ഓ​ർ​ഡ​ർ ന​ല്കി​യി​രു​ന്നി​ല്ല.
ല​ഭി​ച്ച ഓ​ർ​ഡ​റു​ക​ൾ പ്ര​കാ​രം നി​ർ​മാ​ണം ന​ട​ത്തി​യ ചെ​ണ്ട​ക​ളാ​ക​ട്ടെ ഉ​ട​മ​ക​ളെ കാ​ത്തുക​ഴി​യു​ന്ന സ്ഥി​തി​യു​മാ​ണ്.

ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്കു മേ​ൽ കെ​ട്ടകാ​ല​ത്തി​ന്‍റെ ക​രി​ന്തി​രി എ​രി​യു​ന്പോ​ൾ ചെ​ണ്ട​ക്കാ​ര​നൊ​പ്പം, ചെ​ണ്ട നി​ർ​മാ​ണ​ക്കാ​ര​നും ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ക​ഴി​യാ​തെ ന​ക്ഷ​ത്ര​മെ​ണ്ണു​ക​യാ​ണ്.