സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി കൈ​മാ​റി
Wednesday, January 19, 2022 11:39 PM IST
പാ​ല​ക്കാ​ട്: 2018ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട് താ​ത്കാ​ലി​ക ഷെ​ഡി​ൽ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന അ​യി​ലൂ​ർ കോ​ഴി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ന​യ്ക്കും കു​ടും​ബ​ത്തി​നും കെഎസ്‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ല്കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി കൈ​മാ​റി.

അ​ഞ്ജ​ന​യും മൂ​ന്നു സ​ഹോ​ദ​രി​മാ​രും പി​താ​വും മാ​താ​വും മു​ത്ത​ശ്ശി​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ത്തി​ന് ഇതോടെ സാ​ക്ഷാ​ത്കാ​ര​മാ​യി​. അ​ഞ്ജ​ന അ​യി​ലൂ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​യും ആ​യി​രു​ന്നു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്, ര​മ്യ ഹ​രി​ദാ​സ് എം​പി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം,

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ, മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, കെ.​എ. ച​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ സി.​വി. ബാ​ല​ച​ന്ദ്ര​ൻ, പി. ​ബാ​ല​ഗോ​പാ​ൽ, കെ.​ജി. എ​ൽ​ദോ, കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്.​എം ഷാ​ജ​ഹാ​ൻ, പത്മഗിരീഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.