സാ​ൻ​ജോ ഭ​വ​ന​പ​ദ്ധ​തി: ക​ട്ടിളവയ്പ് ക​ർ​മം ന​ട​ന്നു
Wednesday, January 19, 2022 11:39 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ സാ​ൻ​ജോ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ഇ​ട​വ​ക നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളി​ൽ മാ​തൃ​വേ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന വ​ള്ളി​യോ​ട് പ​ടി​ഞ്ഞാ​റെ​ക്കാ​ട് ത​ത്ത​നാ​ട​ത്തെ വീ​ടി​ന്‍റെ കട്ടിള വയ്പ് ക​ർമം ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ നി​ർവ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​ല​ൻ കു​ന്നും​പു​റ​ത്ത്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സോ​ളി തോ​മ​സ്, കു​ടും​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ആ​റ്റു​ചാ​ലി​ൽ, കൈ​ക്കാ​രന്മാ​രാ​യ റെ​ജി പൊ​ടി​മ​റ്റ​ത്തി​ൽ, ഷാ​ജി ആ​ന്‍റ​ണി ചി​റ​യ​ത്ത്, തോ​മ​സ് മാ​ത്യു കാ​ടം​കാ​വി​ൽ, വീ​ടു​പ​ണി​ക​ൾ​ക്കു​ള്ള മ​ര​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഫി​ലി​പ്പ് ക​ണി​ച്ചി​പ്പ​രു​ത, ജോ​ണ്‍ മ​ണ​ക്ക​ളം, റി​ജോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തെ​ക്കെ​മു​റി​യി​ൽ റി​ജോ കു​ടും​ബ​ത്തി​നാ​ണ് ദാ​ന​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് 700 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ൽ വീ​ട് നി​ർ​മി​ച്ചുന​ല്കു​ന്ന​ത്.