ക​നാ​ൽ ബ​ണ്ടി​ന​രി​കെ മ​രി​ച്ച നി​ല​യി​ൽ
Wednesday, January 19, 2022 10:51 PM IST
ചി​റ്റൂ​ർ: അ​ത്തി​മ​ണ്ണി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി​നു സ​മീ​പം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ണാ​മ​ട ധ​ർ​മ​രാ​ജി​ന്‍റെ മ​ക​ൻ പൊ​ൻ​ശ​ങ്ക​ർ (22) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ കാ​ല​ത്ത് ​ക​നാ​ൽവ​ര​ന്പി​ൽ ആ​ടു​മേ​യ്ക്കാ​ൻ ചെ​ന്ന​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പു​തു​ന​ഗ​രം എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ദം​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പാ​ല​ക്കാ​ടുനി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധൻ രാ​ജേ​ഷ്കു​മാ​ർ, ഫോ​റ​ൻ​സി​ക് വി​ഭാ​ഗത്തിലെ പി.​കെ. അ​നു​നാ​ഥ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ചു.

ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി പൊൻശങ്കർ വി​ള​ക്ക​നാം​കോ​ട് സ്വ​കാ​ര്യവ്യ​ക്തി​യു​ടെ തോ​പ്പി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യിരുന്നു. അ​മ്മ: ശെ​ൽ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​നി​ഷ, സു​ലോ​ച​ന, ദ​യാ​ള​ൻ.