യു​വാ​വ് വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, January 17, 2022 10:31 PM IST
ഒ​റ്റ​പ്പാ​ലം: യു​വാ​വി​നെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ണി​യം​കു​ളം മാ​ന്ന​ന്നൂ​ർ വെ​ള്ളി​യാ​ട് നെ​ര​വ​ത്ത് മ​ണി​ക​ണ്ഠ​നാ(38)​ണ് മ​രി​ച്ച​ത്.

മ​നി​ശേ​രി​യി​ൽ പ​ഞ്ച​ർ ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഭ​ക്ഷ​ണ​ശേ​ഷം ആ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ചെ​രി​പ്പ് വീ​ടി​നു മു​ന്നി​ൽ​ത​ന്നെ ഇ​രു​ന്നി​രു​ന്ന​തി​നാ​ൽ ദൂ​രേ​ക്കു പോ​യി​ട്ടി​ല്ലെ​ന്നു​മ​ന​സി​ലാ​യി. സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റി​ന്‍റെ ആ​ൾ​മ​റ​യി​ൽ മൊ​ബൈ​ൽ ഇ​രി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ, അം​ബി​ക.