ജു​മാ മ​സ്ജി​ദി​ൽ മോ​ഷ​ണം: ക​ള്ള​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Monday, January 17, 2022 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട് : നെ​ല്ലി​
പ്പു​ഴ ജു​മാ മ​സ്ജി​ദി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി ല​ത്തീ​ഫ് (50) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​സ്താ​ദ് അ​ഹ​മ്മ​ദ് മു​സ്‌ലി​യാ​ർ രാ​വി​ലെ പ​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ൾ വാ​തി​ലു​ക​ളെ​ല്ലാം അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.
ഉ​ള്ളി​ൽ ആ​ളു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ഉ​സ്താ​ദ് മു​ട്ടി വി​ളി​ച്ച​പ്പോ​ൾ ഒ​രാ​ൾ വാ​തി​ൽ തു​റ​ന്ന് വ​ന്നു.

സം​ശ​യം തോ​ന്നി​യ ഉ​സ്താ​ദ് ആ​ളു​ക​ളെ വി​ളി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സി​ന് കൈ​മാ​റി. മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌ഐ ​കെ.​ആ​ർ.​ ജ​സ്റ്റി​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കാ​ര്യ​മാ​യി പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ല​ത്തീ​ഫി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.