ദി​വ്യ ജോ​ലി​ക്കു പോ​കുന്ന​തു 12 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളി​ൽ
Monday, January 17, 2022 12:59 AM IST
കൊ​ല്ല​ങ്കോ​ട്: ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കു​ടും​ബ​ഭാ​രം ചു​മ​ലി​ലേ​റ്റി മ​ക്ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​നും പ​ഠി​ത്ത​ത്തി​നും വേ​ണ്ടി വീ​ട്ട​മ്മ ജോ​ലി​ക്കു പോ​യ് വ​രു​ന്ന​തു 12 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളി​ൽ.
പ​ല്ല​ശ്ശേ​ന ന​വീ​ൻ​കോ​ട് ച​ന്ദ്ര​ന്‍റെ ഭാ​ര്യ ദി​വ്യ (35) ആ​ണ് ഈ ​സൈ​ക്കി​ൾ യാ​ത്രി​ക. ന​വീ​ൻ​കോ​ട് നി​ന്നും വ​ട​വ​ന്നൂ​ർ പൊ​ക്കു​ന്നി ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലാ​ണു ജോ​ലി​ക്കു പോ​കുന്ന​ത്.

രാവിലെ എട്ടിനു ​ഹോ​ട്ട​ലി​ലെത്തു​ന്ന​ ദി​വ്യ ഉ​ച്ച​യ്ക്ക്
ര​ണ്ടി​നു തി​രി​ച്ചു​വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും. ഹോ​ട്ട​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു പു​റ​മെ ജ​ന​ഹി​ത ടീ​ മാ​സ്റ്റ​റു​മാ​ണ്.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യാ​ണ് ദി​വ്യ ഹോ​ട്ട​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ
ച​ന്ദ്ര​ൻ ചി​കി​ത്സ​ക്കി​ടെ മ​ര​ണ​പ്പെടു​ക​യാ​ണു​ണ്ടാ​യ​ത്.
ദി​വ്യ​യ്ക്കു ഡോ​ണ, അ​ഭി​ജി​ത്ത് എ​ന്നീ ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്.

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണു ത​ന്‍റെ ര​ണ്ടു
മ​ക്ക​ളു​ടെ പ​ഠ​ന ചി​ല​വി​നും
ഉ​പ​ജി​വ​ന​ത്തി​നു​മാ​യാ​ണ് ജോ​ലിക്കു ത​യാ​റാ​യ​ത്.​ പ്ര​തി​ദി​നം 300 രൂ​പ​യോ​ളം ഹോ​ട്ട​ലി​ൽനിന്നും വേ​ത​ന​വും
ല​ഭി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ദി​വ്യ​യു​ടെ കൈ​പു​ണ്യം ഹോ​ട്ട​ൽ വ്യാ​പാ​രം മി​ക​ച്ച നി​ല​യി​ലു​മാ​ണ്.
ഏ​ഴാം ത​രം വ​രെ​മാ​ത്രം വി​ദ്യാ​ഭ്യാ​സ​മു​ള്ള ദി​വ്യ ത​ന്‍റെ
ര​ണ്ടു​മ​ക്ക​ൾ​ക്കും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നാ​ണു

ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു ദി​വ​സ​ത്തി​ൽ കാ​ല​ത്തും വൈ​കു​ന്നേ​ര​വുമാ​യി പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ യാ​ത്ര ആ​ദ്യ ദി​ന​ങ്ങ​ളി​ൽ നേ​രി​യ ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ഇ​പ്പോ​ൾ സൈ​ക്കി​ൾ യാ​ത്ര തീ​ർ​ത്തും ര​സ​ക​ര​വും ആ​രോ​ഗ്യദായക വും സു​ര​ക്ഷി​ത​വുമാ​ണെ​ന്നാ​ണു പു​ഞ്ചി​രി​യോടെ ദി​വ്യ​യു​ടെ പ്ര​തി​ക​ര​ണം.