റബർ ഉത്പാദകസംഘം കെ​ട്ടിടോദ്ഘാ​ട​ന​വും കാ​ർ​ഷി​ക സെ​മി​നാ​റും നാളെ
Monday, January 17, 2022 12:59 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി പ​രു​ത​ക്ക​ടു​ത്ത് പു​ല്ലം​പ​രു​ത റ​ബ​ർ ഉത്പാ​ദ​ക സം​ഘം പു​തി​യ​താ​യി നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കാ​ർ​ഷി​ക വി​ക​സ​ന സെ​മി​നാ​റും സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും നാ​ളെ ന​ട​ക്കും.

രാ​വി​ലെ 11ന് ​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ നി​ർ​വ​ഹി​ക്കും. സം​ഘം പ്ര​സി​ഡ​ന്‍റ് ബെ​ന്നി കെ.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ർ​ഷ​ക സെ​മി​നാ​ർ റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഇ​ൻ ചാ​ർ​ജ് ഷൈ​ നി പൊ​ന്ന​ൻ ന​യി​ക്കും.

ഭാ​ര​ത​പ്പു​ഴ റ​ബേ​ഴ്സ് എം​ഡി കെ.​വി. ജ​യ​ൻ റ​ബർ സം​ഭ​ര​ണം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കും. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ദീ​പ്തി ദാ​സ് റ​ബ​ർ ബോ​ർ​ഡി​ന്‍റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. പൗ​ലോ​സ്, പോ​പ്പി, ചു​ണ്ണാ​ന്പു​ക്കാ​ര​ൻ കൊ​ളു​ന്പ് ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ് ണ​ൻ, പാ​ല​ക്കു​ഴി ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ബി​നു പു​തു​മ​ന, സി​ജു ജോ​സ​ഫ്, സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. എ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.