ജെ​ല്ലി​പ്പാ​റ ദേ​വാ​ല​യ​ത്തി​ൽ പ്രാർഥിച്ചു മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ
Monday, January 17, 2022 12:59 AM IST
ജെ​ല്ലി​പ്പാ​റ : പാ​ല​ക്കാ​ട് രൂ​പ​ത നി​യു​ക്ത മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ദ്യ​മാ​യി അ​ജ​പാ​ല​ന ശു​ശ്രു​ഷ ആ​രം​ഭി​ച്ച ജെ​ല്ലി​പ്പാ​റ ഇ​ട​വ​ക​യി​ൽ നി​യ​മ​ന​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യെ​ത്തി പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ മാ​ധ്യ സ്ഥം തേ​ടി പ്രാ​ർ​ഥന​യി​ൽ മു​ഴു​കി.

1991 ഫെ​ബ്രു​വ​രി 12ന് ​ആ​ണ് വൈ​ദി​ക​നാ​യി അ​ജ​പാ​ല​ന ശു​ശ്രു​ഷ ജെ​ല്ലി​പ്പാ​റ പ​ള്ളി​യി​ൽ അ​ര​ഭി​ച്ച​ത്. കു​ടി​യേ​റ്റ മേ​ഘ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പി​താ​വ് അ​ജ​പാ​ല​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ 8.45ന് ​ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ ബി​ഷ​പ്പി​നെ ഇ​ട​വ​ക വി​കാ​രി ഫാ.​ മാ​ർ​ട്ടി​ൻ ത​ട്ടി​ൽ സ്വീ​ക​രി​ച്ചു. പ്രാ​ർ​ഥനാ ശേ​ഷം ഫാ.​ മാ​ർ​ട്ടി​ൻ ത​ട്ടി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
തു​ട​ർ​ന്ന് ബി​ഷ​പ് മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥിക​ളെ കാ​ണു​ക​യും അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥിക്കു​ക​യും ചെ​യ്തു.