വ​ട​ക്ക​ഞ്ചേ​രി- ​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ വ്യാ​പ​ക​ അ​ഴി​മ​തി​യും അ​പാ​ക​ത​ക​ളും
Sunday, January 16, 2022 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ള്ള ആ​ദ്യ തു​ര​ങ്ക പാ​ത​യു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യും അ​പാ​ക​ത​ക​ളു​മാ​ണെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി.

ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കും മു​ന്പ് എ​ല്ലാ സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക, പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ പാ​സ് ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ദേ​ശീ​യ​പാ​ത സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യ്ക്കു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത വ​ട​ക്ക​ഞ്ചേ​രി​യി​ലെ മേ​ൽ​പാ​ല​ത്തി​ൽ ത​ന്നെ എ​ട്ട് മാ​സ​ത്തി​നി​ടെ 16 ത​വ​ണ​യെ​ങ്കി​ലും കു​ത്തി പൊ​ളി​ച്ച് പ​ണി ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും വാ​ഹ​നം ക​ട​ന്നു പോ​കു​ന്പോ​ൾ ചാ​ട്ട​മാ​ണ്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത്ര​യേ​റെ ത​വ​ണ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​ക്ക് ക​ത്ത് ന​ൽ​കി​യ എം​പി താ​ന​ല്ലാ​തെ രാ​ജ്യ​ത്ത് മ​റ്റൊ​രു എം​പി​മാ​രും ഉ​ണ്ടാ​കി​ല്ലെ​ന്ന് എം​പി പ​റ​ഞ്ഞു. തു​ര​ങ്ക പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ത നി​ർ​മാ​ണം പൂ​ർ​ണ്ണ​മാ​ക്കാ​തെ ടോ​ൾ പി​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ഇ​തി​നു വി​രു​ദ്ധ​മാ​യി ക​രാ​ർ ക​ന്പ​നി​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന സ​മീ​പ​നം നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി സ്വീ​ക​രി​ച്ചാ​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ ചെ​റു​ത്തു​നി​ല്പു​ണ്ടാ​കു​മെ​ന്നും എം​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ് മാ​സ്റ്റ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി​ജോ അ​റ​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ദേ​വ​ദാ​സ്, ദേ​വി സ​ഹ​ദേ​വ​ൻ, കെ.​ശേ​ഖ​ര​ൻ, ജ​ന​കീ​യ​വേ​ദി വൈ​സ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് വേ​ലാ​യു​ധ​ൻ, ഡോ.​കെ. വാ​സു​ദേ​വ​ൻ പി​ള്ള, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബാ​ല​മു​ര​ളി, വാ​ണി​യ​ന്പാ​റ ജ​ന​കീ​യ കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ വി​ഷ്ണു ര​വീ​ന്ദ്ര​ൻ, എം.​എ​ൽ. ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.