പാലക്കാട്: രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് നാഷണൽ ഹ്യൂമണ്‍ റൈറ്റ്സ് ഫോറം ദേശീയ ചെയർമാൻ അഡ്വ: ശ്രീജിത്ത് മേനോൻ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ എൻഎച്ച്ആർഎഫ് പാലക്കാട് പ്രവർത്തകയോഗം ശിക്ഷക്ക് സദനിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സാന്പത്തിക കെണിയിലാക്കുന്നതും ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നതുമായ സിൽവർ ലൈൻ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തരമായി നേരാക്കുക, കുടിവെള്ള വിതരണം ത്വരിതപ്പെടുത്തുക, കിടപ്പു രോഗികൾക്ക് വീടു കേന്ദ്രീകരിച്ച് സൗജന്യ ചികിത്സ നൽകുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ. സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കെ. ശരവണൻ മുഖ്യപ്രഭാഷണം നടത്തി. കെ. രാമചന്ദ്രൻ കടന്പഴിപ്പുറം, അഡ്വ. ഹരിദാസ്, പി.ആർ ഹേമ, കെ.അബൂബക്കർ, എം.രാമകൃഷ്ണൻ മാസ്റ്റർ, സിറാജ് കൊടുവായൂർ, എം.മുഹമ്മദ് ബഷീർ, വേലായുധൻ കൊട്ടേക്കാട്, കൊച്ചു ക്കുട്ടൻ തിരുവാഴിയോട്, പി.ശിവൻ കടന്പഴിപ്പുറം, സറീന, എസ്. സഹാബ്ദ്ദീൻ, പി.വി.സജിത് കുമാർ കൊടുന്പ്, സോമൻ കുറുപ്പത്ത്, സി.രാജേഷ്, അബ്ദുൾ ജലീൽ, അബ്ദുൾ കാദർ, കെ.എ. രാമകൃഷ്ണൻ, സി.പി ശിവൻ കടന്പഴിപ്പുറം എന്നിവർ സംസാരിച്ചു.