കൂ​ടു​ത​ൽ വ​ന​ഭൂ​മി കൈ​യേ​റി ഭൂ​സ​മ​രം ശ​ക്ത​മാ​ക്കും ! ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​സ​മ​രം ഏ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക്
Sunday, January 16, 2022 12:42 AM IST
മം​ഗ​ലം​ഡാം : കൂ​ടു​ത​ൽ വ​ന​ഭൂ​മി കൈ​യ്യേ​റി കൃ​ഷി​യി​റ​ക്കി ഭൂ​സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ഭൂ​സ​മ​ര​ത്തി​ന്‍റെ ആ​റാം വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കൈ​യേ​റി കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഭൂ​മി പ​തി​ച്ചു ന​ല്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രാ​നും പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ​യും ദ​ളി​ത​രു​ടെ​യും മ​റ്റു ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ പോ​രാ​ട്ട​ത്തി​ന് യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ചെ​ങ്ങ​റ ഭൂ​സ​മ​ര നേ​താ​വ് സെ​ലീ​ന പ്രോ​കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വാ​സു ഭാ​സ്കര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജീ​വ​ൻ ക​ള്ളി​ച്ചി​ത്ര പ​താ​ക ഉ​യ​ർ​ത്തി.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ യ​മു​ന സു​രേ​ഷ്, വ​സ​ന്ത ഉ​ണ്ണി​ക്കു​ട്ട​ൻ, ശ​ശി പു​ത്ത​ൻ​കാ​ട്, രാ​ജു മു​ത​ല​മ​ട, സ​ത്യ​ൻ പു​ത്തൂ​ർ, മാ​ത്തൂ​ർ മ​ണി​ക്ക​ണ്ഠ​ൻ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വീ​ടി​നും കൃ​ഷി​ഭൂ​മി​ക്കു​മാ​യി 2016 ജ​നു​വ​രി 15ന് ​ആ​രം​ഭി​ച്ച ആ​ദി​വാ​സി​ക​ളു​ടെ ഭൂ​സ​മ​രം ഏ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു.

14.67 ഏ​ക്ക​ർ വ​രു​ന്ന മൂ​ർ​ത്തി​ക്കു​ന്നി​ലെ വ​ന​ഭൂ​മി കൈ​യ്യേ​റി​യാ​ണ് കു​ടി​ലു​ക​ളും സ​മ​ര​പ​ന്ത​ലും കെ​ട്ടി ഭൂ​സ​മ​രം ന​ട​ത്തു​ന്ന​ത്. കൈ​യേറി​യ ഭൂ​മി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ന്നെ പ​തി​ച്ചു ന​ൽ​കാ​ൻ 2017 ജൂ​ലൈ 15ന് ​ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.