ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ൾ നെ​ല്ലി​യാ​ന്പ​തി​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു
Sunday, January 16, 2022 12:42 AM IST
നെ​ല്ലി​യാ​ന്പ​തി: ത​മി​ഴ് സം​സ്കാ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന നെ​ല്ലി​യാ​ന്പ​തി തോ​ട്ടം മേ​ഖ​ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.

കേ​ര​ള​ത്തി​ൽ പൊ​ങ്ക​ൽ അ​വ​ധി ശ​നി​യാ​ഴ്ച​യി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റ്റി​യെ​ങ്കി​ലും തോ​ട്ടം മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ വെ​ള്ളി​യാ​ഴ്ച എ​സ്റ്റേ​റ്റു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്നു. പൊ​ങ്ക​ൽ അ​വ​ധി ത​മി​ഴ്നാ​ട്ടി​ലെ അ​തേ രീ​തി​യി​ൽ പാ​ടി​ക​ൾ​ക്കു സ​മീ​പ​മു​ള്ള മ​ന്ദു​ക​ളി​ൽ തോ​ര​ണ​ങ്ങ​ൾ കെ​ട്ടി പ്ര​ത്യേ​ക പൊ​ങ്ക​ൽ വി​ഭ​വം ത​യാ​റാ​ക്കി​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന അ​യ​ൽ​ക്കാ​ർ​ക്ക് പൊ​ങ്ക​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത് സൗ​ഹൃ​ദം പ​ങ്കി​ടു​ക​യും ചെ​യ്തു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഇ​ക്കു​റി പൊ​ങ്ക​ലി​ന് ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ൽ പേ​രും നെ​ല്ലി​യാ​ന്പ​തി​യി​ൽ ത​ന്നെ ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു.

നാ​മ​മാ​ത്ര​മാ​യി ചി​ല ത​മി​ഴ് തൊ​ഴി​ലാ​ളി സം​ഘ​ങ്ങ​ൾ പ്ര​ത്യേ​ക ജീ​പ്പു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് പൊ​ള്ളാ​ച്ചി, ആ​ന​മ​ല, ഉ​ടു​മ​ൽ​പേ​ട്ട, കോ​യ​ന്പ​ത്തൂ​ർ തു​ട​ങ്ങി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് പോ​യി​ട്ടു​ള്ള​ത്. മാ​ർ​ഗ​ഴി മാ​സം ക​ഴി​ഞ്ഞ് തൈ​മാ​സ​പ്പി​റ​വി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പൊ​ങ്ക​ൽ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച തൈ​പ്പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ൽ പൊ​ങ്ക​ൽ ഭ​ക്ഷ​ണം ഒ​രു​ക്കി. ശ​നി​യാ​ഴ്ച ക​ന്നു​കാ​ലി​ക​ളെ മാ​ല​യി​ട്ട് ആ​ദ​രി​ക്കു​ന്ന മാ​ട്ടു​പൊ​ങ്ക​ലും, ഞാ​യ​റാ​ഴ്ച പൂ​പൊ​ങ്ക​ലു​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്.