തൊ​ഴി​ൽമേ​ള മാ​റ്റി​വ​ച്ചു
Sunday, January 16, 2022 12:39 AM IST
പാ​ല​ക്കാ​ട് : ജി​ല്ലാ സ്കി​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വി​ക്ടോ​റി​യ കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന കൈ​ത്താ​ങ്ങ് മെ​ഗാ തൊ​ഴി​ൽമേ​ള കോ​വി​ഡ് കാരണം മാ​റ്റി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും യോ​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൊ​ഴി​ൽമേ​ള മാ​റ്റി​യ​ത്.