ഇ​ട​തു​ക​നാ​ൽ ഷ​ട്ട​റി​ൽ വി​ഷ​പ്പാന്പ്, നാട്ടുകാർ പരിഭ്രാന്തിയിൽ
Sunday, January 16, 2022 12:39 AM IST
വ​ണ്ടി​ത്താ​വ​ളം : ക​നാ​ൽ ഷ​ട്ട​റി​ൽ വി​ഷ​പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ന​ന്ദി​യോ​ട് വേ​പ്പി​ൻ ചു​വ​ട്ടി​ലെ ക​നാ​ൽ ഷ​ട്ട​റി​ൽ ഇ​ന്ന​ലെ കാ​ല​ത്താ​ണ് പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച​വ​ർ പാ​ന്പി​നെ ക​ണ്ട് ഞെ​ട്ടി​യ​ത്.

പാ​ന്പ് ഷ​ട്ട​റി​ൽ കു​ടു​ക്കി​യ​ത​റി​ഞ്ഞ് നി​ര​വ​ധി പേ​ർ സ്ഥ​ല​ത്തു ത​ടി​ച്ചു കൂ​ടി. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം പാ​ന്പ് ഷ​ട്ട​റി​ലൂ​ടെ ഇ​ഴ​ഞ്ഞു ക​യ​റി സ​മീ​പ​ത്തെ വ​യ​ലി​ലി​റ​ങ്ങി മാ​ള​ത്തി​ലേ​ക്കു ക​യ​റി.

മു​ൻ​പ് ക​നാ​ൽ വെ​ള്ള​ത്തി​ൽ ജീ​വ​നു​ള്ള പ​ന്നി​യും ച​ത്ത മൂ​ർ​ഖ​ൻ പാ​ന്പും ഒ​ഴു​കി​യെ​ത്തി​യ​ത് കു​ളി​ക്ക​ട​വി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. പാ​ട്ടി​കു​ളം കി​ഴ​ക്കേ​ക്കാ​ട് വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തെ ക​നാ​ൽ കു​ളി​ക്ക​ട​വി​ലാ​ണ് വ​ലി​പ്പം കൂ​ടി​യ പ​ന്നി​യെ​ത്തി​യ​ത്.

ക​ട​വി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ ബ​ഹ​ളം വ​ച്ച് വീ​ടു​ക​ളി​ലേ​ക്ക് ഓ​ടി ക​യ​റി വാ​തി​ല​ട​ച്ചു. എ​ന്നാ​ൽ വീ​ട്ട​മ്മ വാ​തി​ല​ട​യ്ക്കു​ന്ന​തി​നി​ടെ പ​ന്നി​യും വീ​ട​ന​ക​ത്തു ക​യ​റി കു​ത്തി​വീ​ഴ്ത്തി ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു.

ക​ന്നി​മാ​രി​യി​ൽ സ്ത്രീ ​കു​ളി​ക്കു​ന്ന​തി​നി​ടെ പാ​ന്പ് കാ​ലി​ൽ ചു​റ്റി​യ​തി​നാ​ൽ പേ​ടി​ച്ച് നി​ല​വി​ളി​ച്ച് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും പി​ന്നി​ടാ​ണ് ച​ത്ത പാ​ന്പാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. വാ​ഹ​നം ക​യ​റി ച​ത്ത പാ​ന്പി​ന്‍റെ ജ​ഡം വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ക​നാ​ൽ​വെ​ള്ള​ത്തി ലി​ട്ട​ത്.

നാ​യ, പൂ​ച്ച, മ​റ്റു ഇ​ഴ​ജ​ന്തു​ക്ക​ൾ വാ​ഹ​നം മി​ടി​ച്ച് ച​ത്താ​ൽ ക​നാ​ൽ​വെ​ള്ള​ത്തി​ൽ ഒ​ഴു​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടി വ​രി​ക​യാ​ണ്. ജ​ല​വി​ഭ​വ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ത്ത​ര​ത്തി​ൽ മൃ​ഗ​ജ​ഡ​ങ്ങ​ൾ ക​നാ​ലി​ൽ ഒ​ഴു​ക്കു​ന്ന​തി​രെ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.