താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ തൈപ്പൊ​ങ്ക​ൽ ആ​ഘോ​ഷം ഇ​ന്നു സ​മാ​പി​ക്കും
Sunday, January 16, 2022 12:39 AM IST
ചി​റ്റൂ​ർ : തൈ​പ്പൊ​ങ്കലി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ ക​ർ​ഷ​ക​ർ വ​യ​ലു​ക​ളി​ൽ മാ​ട്ടു​പൊ​ങ്ക​ൽ വി​പു​ല​മാ​യി കൊ​ണ്ടാ​ടി. ദേ​ഹ​ശു​ദ്ധി വ​രു​ത്തി​യ നാ​ൽ​കാ​ലി​ക​ൾ​ക്ക് പൂ​ജ ന​ട​ത്തി​യ ക​രി​ന്പ്, ശ​ർ​ക്ക​ര, പ​ഴം എ​ന്നി​വ പ്ര​സാ​ദ​മാ​യി ഉൗ​ട്ടി​ച്ചു. രാ​ത്രി സ​മ​യ​ങ്ങ​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഗ്രാ​മീ​ണ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഉ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ കാ​പ്പു​കെ​ട്ട​ലും മ​ന​പൊ​ങ്ക​ലും ആ​ഘോ​ഷി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പൂ​പൊ​ങ്ക​ലോ​ടെ പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​വും. പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ഴി​യ​ങ്കം ഇ​ത്ത​വ​ണ ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ കോ​ഴി​യ​ങ്ക​ത്തി​നു നി​രോ​ധ​മു​ള്ള​തി​നാ​ൽ ത​മി​ഴ്നാ​ട്ടു​കാ​രാ​ണ് ല​ക്ഷ​ങ്ങ​ൾ വാ​തു​വയ്​പ്പി​നാ​യി കോ​ഴി​യ​ങ്ക​ത്തി​നെ​ത്തു​ന്ന​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ൻ​കാ​ല​ങ്ങ​ളി​ൽ താ​ലൂ​ക്കി​ൽ ഇ​ട​നി​ല​ക്കാ​രു​മു​ണ്ട്. ഇ​വ​ർ​ക്ക് വാ​തു​വയ്​പ്പി​നു വ​രു​ന്ന​വ​രി​ൽ നി​ന്നും ത​ക്ക പ്ര​തി​ഫ​ലം കൊ​ടു​ത്തി​രു​ന്നു.