കോ​വി​ഡ് വ്യാ​പ​നം രൂക്ഷം: നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കുമെന്ന് ജില്ലാ കളക്ടർ
Sunday, January 16, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ അ​ടു​ത്ത ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​ൻ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഒ​രു ദി​വ​സ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1500 ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​ങ്ക​ൽ സ​മ​യ​ത്ത് സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ദേ​വാ​ല​യ​ങ്ങ​ളി​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ഉ​ത്ത​ര​വു​ക​ളോ​ട് സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ​യ്ക്കു മു​തി​രാ​തെ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.