ശി​ശുമ​ര​ണ​ത്തി​ന് ഉത്ത​ര​വാ​ദി സ​ർ​ക്കാ​രെ​ന്ന്
Friday, December 3, 2021 12:09 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ശി​ശു​മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് എ​സ്‌സി, എ​സ്ടി സം​ര​ക്ഷ​ണ മു​ന്ന​ണി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മാ​യാ​ണ്ടി.
ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ചെ​ല​വ​ഴി​ച്ച കോ​ടി​ക​ളെ​കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല വി​വി​ധ രോ​ഗ​ങ്ങ​ളു​ടെ വി​ള​നി​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​വ​ജാ​ത ശി​ശു​ക്ക​ൾ മാ​ത്ര​മ​ല്ല, മു​തി​ർ​ന്ന​വ​രും മ​ര​ണ​പ്പെ​ടു​ന്നു​ണ്ട്.
ആ​ദി​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ചും ജീ​വി​ത​ത്തെ കു​റി​ച്ചും പ​ഠ​ന​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടും സ​ർ​ക്കാ​ർ പ​രി​ഹാ​രം കാ​ണു​ന്നി​ല്ല. 1975 നുശേ​ഷം ശ​ത​കോ​ടി​ക​ളാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ചെ​ല​വ​ഴി​ച്ച​ത്.
ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ൾ പ​രി​ഹാ​ര​മാ​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ഇ​ട​നി​ല​ക്കാ​രും രാ​ഷ്ടീ​യ​ക്കാ​രും ആ​ദി​വാ​സി​ക​ളെ പ​റ്റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് .
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ചെ​ല​വ​ഴി​ച്ച​കോ​ടി​ക​ളെ കു​റി​ച്ചുമു​ള്ള സ​മ​ഗ്ര വി​വ​രം പു​റ​ത്തു​വി​ട​ണ​മെ​ന്നും കെ.​ മാ​യാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് വി​ജ​യ​ൻ അ​ന്പ​ല​ക്കാ​ട​നും പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.