ഭി​ന്നശേ​ഷി​ക്കാ​ർ​ക്കു ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും
Friday, December 3, 2021 12:09 AM IST
പാ​ല​ക്കാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഭി​ന്ന​ശേ​ഷി​കാ​ർ​ക്കാ​യി ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ക്ഷ​മ​യാ​ണ് ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്‍റ് മേ​ജ​ർ സു​ധാ​ക​ര​ൻ പി​ള​ള പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ര​വ​ധി രോ​ഗ​ങ്ങ​ളാ​ൽ ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ.
ഭി​ന്ന​ശേ​ഷി​കാ​ർ​ക്കു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ വീ​ട്ടു​കാ​രെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഹ​ല്യ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 10% മു​ത​ൽ 50% വ​രെ ചെ​ല​വി​ന​ത്തി​ൽ ഇ​ള​വു ല​ഭി​ക്കും. പ്ര​മേ​ഹം, അ​സ്ഥി, അ​ന്ധ​ത തു​ട​ങ്ങി 21 അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കും. സ​ക്ഷ​മ​യു​ടെ ഐ​ഡി കാ​ർ​ഡു​ള്ള​വ​ർ​ക്കാ​ണ് ചി​കി​ത്സാ പ​ദ്ധ​തി​യി​ൽ ഇ​ള​വ് ല​ഭി​ക്കു​ക.
ഡി​സം​ബ​ർ 15 വ​രെ സ​ക്ഷ​മ​യി​ൽ അം​ഗ​മാ​വാം എ​ന്നും സു​ധാ​ക​ര​ൻ പി​ള്ള പ​റ​ഞ്ഞു. പ്ര​കാ​ശ്, സി.​എ​സ്. അ​രു​ണ്‍, വി. ​സ​തീ​ഷ്, പി. ​ആ​ന​ന്ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു