മഴ കുറഞ്ഞു, ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പു താ​ഴ്ന്നു
Friday, December 3, 2021 12:08 AM IST
ഒ​റ്റ​പ്പാ​ലം: മ​ഴ​ കുറഞ്ഞതോ ടെ ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പു താ​ഴ്ന്നു. മീ​റ്റ്ന​യി​ലെ ത​ട​യ​ണ​പ്ര​ദേ​ശ​ത്ത് വെ​ള്ളം കു​റ​ഞ്ഞ് മ​ണ​ൽ​ത്തി​ട്ട​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​യി. ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തി​നി​ടെ ര​ണ്ട​ടി​യോ​ളം വെ​ള്ള​മാ​ണ് ത​ട​യ​ണ​യി​ൽ കു​റ​ഞ്ഞ​ത്. ത​ട​യ​ണ ക​വി​ഞ്ഞ് വെ​ള്ളം സ്ഥി​രം ഒ​ഴു​കാ​റു​ള്ള​ത് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. പ​തി​വി​നു വി​പ​രീ​ത​മാ​യി മ​ഴ നേ​ര​ത്തേ എ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ മേ​യ് അ​വ​സാ​നം​ത​ന്നെ ത​ട​യ​ണ​യു​ടെ 26 ഷ​ട്ട​റും ഉ​യ​ർ​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​റു​ള്ള​ത്.
വേ​ന​ൽ​ക്കാ​ല​ത്തു​ത​ന്നെ ശ​ക്ത​മാ​യ മ​ഴ​ല​ഭി​ച്ച് കൂ​ടു​ത​ൽ വെ​ള്ള​മെ​ത്തി​യ​തോ​ടെ​യാ​ണ് ത​ട​യ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ ജ​ല അ​ഥോറി​റ്റി ര​ണ്ടു​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഒ​പ്പം ന്യൂ​ന​മ​ർ​ദ സാ​ധ്യ​ത​ക​ളും കാ​ല​വ​ർ​ഷ​വും നേ​ര​ത്തേ തു​റ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ജൂ​ണ്‍ മൂ​ന്നാം​വാ​രം​മു​ത​ൽ മ​ഴ ന​ന്നേ കു​റ​ഞ്ഞു. ഇ​തോ​ടെ തു​റ​ന്ന ത​ട​യ​ണ​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​യ​തോ​ടെ​യാ​ണ് ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്നു താ​ഴ്ന്ന​ത്. ഡി​സം​ബ​റി​ൽ ന​ല്ല ജ​ല​സ​മൃ​ദ്ധി​യാ​ണ് സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റ്. ത​ട​യ​ണ​യു​ടെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളി​ൽ​പ്പോ​ലും ഇ​പ്പോ​ൾ മ​ണ​ൽ​പ്പ​ര​പ്പ് തെ​ളി​ഞ്ഞ് കാ​ണു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
നി​ല​വി​ൽ മ​രം​കൊ​ണ്ടു​ള്ള ഷ​ട്ട​റും മ​ണ​ൽ​ച്ചാ​ക്കും ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം ത​ട​യ​ണ​യി​ൽ കെ​ട്ടി​നി​ർ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ ഷ​ട്ട​റു​ക​ൾ എ​ടു​ത്തു​മാ​റ്റി വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്ക​ണം. മ​രം​കൊ​ണ്ടു​ള്ള ഷ​ട്ട​റി​നു​പ​ക​രം ഉ​രു​ക്ക് നി​ർ​മി​ത ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ജ​ല അ​ഥോറി​റ്റി ഫ​ണ്ടി​ൽ​നി​ന്ന് 19.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി. ഒ​റ്റ​പ്പാ​ലം, അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പു​റ​മേ തൃ​ശൂ​ർ കൊ​ണ്ടാ​ഴി പ്ര​ദേ​ശ​ത്തെ​യും കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ മീ​റ്റ്ന ത​ട​യ​ണ​യെ ആ​ശ്ര​യി​ച്ചാ​ണു ന​ട​ക്കു​ന്ന​ത്. മാ​ന്ന​നൂ​ർ ഷൊ​ർ​ണൂ​ർ, ല​ക്കി​ടി ത​ട​യ​ണ​ക​ളി​ലും ജ​ല​സ​മൃ​ദ്ധി കു​റ​വാ​ണ്. രൂ​ക്ഷ​മാ​യ​ വേ​ന​ലി​ലേ​ക്കാ​ണ് നാ​ടു നീ​ങ്ങി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.